ഇ.ഡിക്ക് ഇനി പുതിയ കരുത്ത്; തസ്തികകള്‍ കുത്തനെ കൂട്ടി കേന്ദ്രത്തിന്റെ സമഗ്ര പുനഃസംഘടന, ലീഗല്‍-അഡ്ജുഡിക്കേഷന്‍ വിഭാഗങ്ങള്‍ വിപുലീകരിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇ.ഡിക്ക് ഇനി പുതിയ കരുത്ത്; തസ്തികകള്‍ കുത്തനെ കൂട്ടി കേന്ദ്രത്തിന്റെ സമഗ്ര പുനഃസംഘടന, ലീഗല്‍-അഡ്ജുഡിക്കേഷന്‍ വിഭാഗങ്ങള്‍ വിപുലീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 11:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനുള്ള കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പുനഃസംഘടനയ്‌ക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ നടന്ന പരിശോധനയ്‌ക്കിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമമുണ്ടായ അതേദിവസം തന്നെയാണ് ഏജന്‍സിയെ കൂടുതല്‍ സശക്തമാക്കുന്ന പുനഃസംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പുനഃസംഘടന പൂര്‍ത്തിയാകുന്നതോടെ കള്ളപ്പണക്കേസുകളിലെ അന്വേഷണം വേഗത്തിലാക്കാനും, കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍, ശിക്ഷാനടപടികള്‍ എന്നിവ ത്വരിതപ്പെടുത്താനും ഇ.ഡിക്ക് സാധിക്കും.

എക്സിക്യൂട്ടീവ്, ലീഗല്‍, അഡ്ജുഡിക്കേഷന്‍, മിനിസ്റ്റീരിയല്‍, സിസ്റ്റംസ്, സെക്യൂരിറ്റി, സപ്പോര്‍ട്ട് സ്റ്റാഫ് തുടങ്ങി വിവിധ കേഡറുകളിലെ പദവികളിലാണ് വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. എക്സിക്യൂട്ടീവ് വിഭാഗത്തില്‍ അഡീഷണല്‍ ഡയറക്ടര്‍മാര്‍ 10-ല്‍ നിന്നും 24 ആയും, ജോയിന്റ് ഡയറക്ടര്‍മാര്‍ 28 പദവികളില്‍ നിന്നും 49 ആയും, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ നിലവിലുള്ള 148 തസ്തികകള്‍ 267 ആയും, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ 255-ല്‍ നിന്നും 531 ആയും, എന്‍ഫോഴ്സ്‌മെന്റ് ഓഫീസര്‍മാര്‍ 355 പദവികള്‍ 606 ആയി ഉയര്‍ത്തി.

അസിസ്റ്റന്റ് എന്‍ഫോഴ്സ്‌മെന്റ് ഓഫീസര്‍മാര്‍ 425 തസ്തികകള്‍ എന്നത് ഇനി 803 ആയി വര്‍ദ്ധിക്കും. അതേസമയം, ഇ.ഡി ഡയറക്ടറുടെ ഏക തസ്തികയിലും 7 സ്പെഷ്യല്‍ ഡയറക്ടര്‍ പദവികളിലും യാതൊരു മാറ്റവുമില്ലാതെ തുടരും. നിയമ വിഭാഗത്തിലും വിപുലമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അഡീഷണല്‍ ഡയറക്ടര്‍മാര്‍ (പ്രോസിക്യൂഷന്‍) ഒന്നില്‍ നിന്ന് ഏഴായും, ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസര്‍മാര്‍ 7-ല്‍ നിന്ന് 18 ആയും, അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസര്‍മാര്‍ 18-ല്‍ നിന്ന് 36 ആയും വര്‍ദ്ധിപ്പിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള വിധിനിര്‍ണ്ണയ പ്രക്രിയകള്‍ സുഗമമാക്കാന്‍ അഡ്ജുഡിക്കേഷന്‍ വിഭാഗത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ഇതിന്റെ ഭാഗമായി രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാര്‍ (അഡ്ജുഡിക്കേഷന്‍), മൂന്ന് ജോയിന്റ് ഡയറക്ടര്‍മാര്‍, അഞ്ച് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, പത്ത് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എന്നിവരെ പുതുതായി നിയമിക്കും. എന്നാല്‍ സ്പെഷ്യല്‍ ഡയറക്ടര്‍ (അഡ്ജുഡിക്കേഷന്‍) തസ്തിക എണ്ണത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്.

സൂപ്രണ്ടുമാര്‍, അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ എണ്ണത്തിലും മാറ്റങ്ങളുണ്ട്. സീനിയര്‍ സെപോയിമാരുടെ തസ്തികകള്‍ 209-ല്‍ നിന്ന് 273 ആയി ഉയരും. സപ്പോര്‍ട്ട് വിഭാഗത്തില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറിമാരുടെ എണ്ണം നാലായും (മുമ്പ് ഒന്ന്), സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-1 തസ്തികകള്‍ 20-ല്‍ നിന്ന് 44 ആയും വര്‍ദ്ധിപ്പിച്ചു.

പ്രൈവറ്റ് സെക്രട്ടറിമാര്‍, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-2, ഡ്രൈവര്‍മാര്‍, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (ങഠട) എന്നീ തസ്തികകളില്‍ കാര്യമായ മാറ്റങ്ങളില്ല. ചില സാങ്കേതിക, സിസ്റ്റം തസ്തികകളുടെ എണ്ണം നിലനിര്‍ത്തിക്കൊണ്ടുതന്നെ അവയുടെ ശമ്പള നിരക്കുകളില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുണ്ട്.

Tags: Narendra ModiEDincreases strengthasset seizure
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies