കൊച്ചി: സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും സിഎംആർഎല്ലിന്റെ ഡയറിയിൽ ചുരുക്ക പേരുള്ള നേതാക്കളെ ഇഡി ചോദ്യം ചെയ്യും. കൂടുതൽ അന്വേഷണത്തിന് ശേഷമാകും ചോദ്യം ചെയ്യൽ. നേതാക്കളുമായുള്ള സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഇഡി റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. സിഎംആർഎല്ലിന്റെ ഓഫീസിലും ശശിധരൻ കർത്തയുടെ വീട്ടിലുമായി നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്തത്
വ്യാജ ചെലവ് കാണിച്ച് 132 കോടിയുടെ ഇടപാട് സിഎംആർഎൽ നടത്തിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. സിഎംആർഎല്ലിന്റെ 15 വർഷത്തെ 182 കോടിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയുടെ മൊഴി തൃപ്തികരമല്ലെന്ന് ഇഡി വിലയിരുത്തി. വിശദമായ ചോദ്യം ചെയ്യലിന് വീണയ്‌ക്ക് ഉടൻ സമൻസ് നൽകും. വീണയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ 1.50 ലക്ഷത്തിന്റെ അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു.















