തിരുവനന്തപുരം: മൂന്നുവർഷത്തെ കാത്തിരിപ്പിന് ശേഷം ബിനീഷ് കോടിയേരിക്ക് സിപിഎം വീണ്ടും അംഗത്വം നൽകി. പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന് നൽകിയ നിർദേശത്തെ തുടർന്നാണ് ബിനീഷ് കോടിയേരിക്ക് അംഗത്വം നൽകിയത്. ഇതിനു മുൻപ് ബിനീഷ് നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കി നൽയിരുന്നില്ല. സിപിഎം സ്വീകരിച്ച ഈ നിലപാട് വിവാദമായിരുന്നു.
ലഹരിക്കടത്തിന് കള്ളപ്പണം ഉപയോഗിച്ചെന്ന ആരോപണത്തെ തുടർന്ന് 2020ൽ അറസ്റ്റിലായതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം റദ്ദാക്കിയത്. 2023ൽ കേസിൽ നിന്ന് മുക്തനായതിനെ തുടർന്ന് നാലുതവണയാണ് ബിനീഷ് കോടിയേരി അംഗത്വത്തിനായി അപേക്ഷിച്ചത്. എങ്കിലും പാർട്ടിയുടെ ജില്ലാ നേതൃത്വവും സംസ്ഥാനനേതൃത്വവും അപേക്ഷ തള്ളക്കളയുകയായിരുന്നു.ഇതിന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പോലും കൃത്യമായ വിശദീകരണം നൽകിയിരുന്നില്ല.
ജില്ലാ നേതൃത്വം ഇടപെട്ട് നാലുതവണയാണ് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അപേക്ഷ നൽകിയത്. എന്നിട്ടും സംസ്ഥാന നേതൃത്വം ഈ അപേക്ഷ പരിഗണിച്ചിരുന്നില്ല. ആലോചിച്ച് ചെയ്യാം എന്ന് മറുപടിയാണ് പാർട്ടി സെക്രട്ടറിയിൽ നിന്നും കിട്ടിയിരുന്നത്.















