തിരുവനന്തപുരം: ദേശീയഗീതമായ വന്ദേമാതരം മുഴുവനും ആലപിക്കാതെ കേരളം നിയമസഭാ സമ്മേളനം. പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ തുടക്കത്തിൽ വന്ദേമാതരം മുഴുവൻ വായിക്കാതെ പോലീസ് ബാൻഡ് അവതരിപ്പിക്കുകയായിരുന്നു. വന്ദേമാതരം വായിക്കണമെന്നു ലോക്ഭവൻ നിർദേശം നല്കിയിരുന്നെന്നാണ് സൂചന. എന്നാൽ ലോക് ഭവന്റെ നിർദേശം തള്ളി സമ്മേളനത്തിൽ ആദ്യത്തെ ആറ് വരികൾ മാത്രമാണ് വായിച്ചത്. വരികൾ ഒഴിവാക്കി സംഗീതം മാത്രമായായിരുന്നു വന്ദേമാതരം അവതരിപ്പിച്ചത്.
വന്ദേമാതരം മുഴുവനും വേണ്ട എന്ന നിർദേശം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭാഗത്തുനിന്നാണുണ്ടായത് എന്നാണ് റിപ്പോർട്ട്. സതീശൻ ഈ നിർദേശം സ്പീക്കർക്ക് കൈമാറുകയായിരുന്നു.
ഗവർണർ ആർ.വി. ആർലേക്കറുടെ നയപ്രഖ്യാപനത്തോടെയാണ് ഇന്നത്തെ സമ്മേളനം ആരംഭിച്ചത്.















