സിബിഐ വന്നേക്കും; ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിആർപിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിബിഐ വന്നേക്കും; ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിആർപിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2026, 10:01 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിആർപിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും.  സംഘടിത ആക്രമണം, സിആർപിഎഫ് സുരക്ഷ, പൊലീസിന്റെ വീഴ്ച എന്നിവ വിശദമാക്കിയുള്ള റിപ്പോർട്ടാണ് സമർപ്പിക്കുക. പിണറായി വിജയന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധത്തിന്റെ സ്വഭാവവും ഇതിന് പിന്നിലുള്ള ഗൂഢാലോചനയും റിപ്പോർട്ടിൽ വിശദമാക്കും.

സംഭവത്തിൽ സിബിഐ അന്വേഷണത്തിനും സാധ്യതയുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരായ ആക്രമണം കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കട്ടെയെന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചാൽ അന്വേഷണം ആ വഴിക്കുതന്നെ നീങ്ങും.

മുതിർന്ന സിപിഎം നേതാക്കളായ എം. വി ഗോവിന്ദന്റെയും വി. ശിവൻകുട്ടിയുടെയും നേതൃത്വത്തിലായിരുന്നു തിരുവനന്തപുരത്തെ ആസൂത്രിത ആക്രമണം. വിവിധ പ്രാദേശിക നേതാക്കളാണ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായത്. എന്നാൽ സംഭവ സ്ഥലത്ത് നിന്ന് ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. ഒടുവിൽ സിപിഎം നേതാക്കളുമായി ചർച്ച നടത്തി അവരുടെ കൈകാൽ പിടിച്ചാണ് ഏതാനും പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന പൊലീസിന് തന്നെ നാണക്കേടുണ്ടായ സംഭവമായിരുന്നു ഇത്.

മുൻപ് ഭീകര കേന്ദ്രങ്ങളിൽ കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധന നടത്തിയ സമയത്ത് വ്യന്യസിച്ചതിനേക്കാൾ കൂടുതൽ കേന്ദ്രസേന പിണറായിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ പൊലീസിന്റെ സാന്നിധ്യം തിരെ കുറവായിരുന്നു എന്ന് മാത്രമല്ല സംഘർഷ സാധ്യത മുന്നിൽ കാണാനോ അല്ലെങ്കിൽ നിയന്ത്രിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്നതും ഗുരുതരമായ വീഴ്ച ആയാണ് സിആർപിഎഫ് വൃത്തങ്ങൾ കാണുന്നത്.

കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഇഡി ഡയറക്ടർ വിവിധ മന്ത്രാലയങ്ങൾക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രായലത്തിനും ധനമന്ത്രാലയത്തിനുമാണ് റിപ്പോർട്ട് നൽകിയത്.

തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത് പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലേതിന് സമാനമായാണ് കേന്ദ്രസർക്കാർ കാണുന്നത്. അന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവിന്റെ ഗുണ്ടകൾ, കേന്ദ്ര ഏജൻസിയെയും സിആർപിഎഫിനെയും ആക്രമിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഗവർണറും ഒടുവിൽ കൽക്കട്ട ഹൈക്കോടതിയും നേരിട്ടിറങ്ങിയാണ് അക്രമികളെ അടിച്ചമർത്തിയത്.

Tags: CRPFED Attack
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies