ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം 'സീ' സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2026, 03:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ മാസങ്ങള്‍ നീണ്ട ആശങ്കകള്‍ക്ക് ഒടുവില്‍ ശുഭപര്യവസായം. വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം ‘സീ എന്റര്‍ടൈന്‍മെന്റ്’ (Zee Entertainment) സ്വന്തമാക്കി. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. ഇതോടെ ഇന്ത്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ എവിടെ കാണാമെന്ന ആശയക്കുഴപ്പത്തിനാണ് അറുതിയായത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജൂണ്‍ 11-ന് ആരംഭിക്കാന്‍ വെറും 10 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നാടകീയ പ്രഖ്യാപനം.

ഫിഫയും ഇന്ത്യയിലെ മുന്‍നിര ചാനലുകളും തമ്മിലുള്ള ചര്‍ച്ചകള്‍ നീണ്ടുപോയതിനെ തുടര്‍ന്ന്, ലോകകപ്പിന് സംപ്രേഷകരില്ലാത്ത അവസാനത്തെ പ്രധാന വിപണിയായി ഇന്ത്യ മാറുമെന്ന ഭീതിയിലായിരുന്നു ആരാധകര്‍. പുതിയ കരാര്‍ പ്രകാരം 2026 ലോകകപ്പ് കൂടാതെ 2034 വരെയുള്ള ഫിഫയുടെ മറ്റ് 38 രാജ്യാന്തര ടൂര്‍ണമെന്റുകളുടെ സംപ്രേഷണാവകാശവും സീ എന്റര്‍ടൈന്‍മെന്റിനാണ്. കരാറിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും 2026, 2030 ലോകകപ്പുകള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ പാക്കേജിനായി ഫിഫ ആദ്യം 100 മില്യണ്‍ യുഎസ് ഡോളറാണ് ആവശ്യപ്പെട്ടിരുന്നതെന്നും പിന്നീട് അത് 60 മില്യണ്‍ ഡോളറായി കുറച്ചുവെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിലയന്‍സ്-ഡിസ്നി കൂട്ടുകെട്ടിന്റെ ഇന്ത്യയിലെ മുന്‍നിര സ്‌പോര്‍ട്‌സ് ശൃംഖലയായ ‘ജിയോസ്റ്റാര്‍’ (മുന്‍പ് വയാകോം18 വഴി 2022 ലോകകപ്പ് സംപ്രേഷണം ചെയ്തവര്‍) അവകാശത്തിനായി 20 മില്യണ്‍ ഡോളറോളം വാഗ്ദാനം ചെയ്‌തെങ്കിലും ഫിഫ ഇത് നിരസിക്കുകയായിരുന്നു. 2014, 2018 ലോകകപ്പുകള്‍ സംപ്രേഷണം ചെയ്ത സോണി ഗ്രൂപ്പും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒടുവില്‍ ലേലത്തില്‍ നിന്ന് പിന്മാറി. ഒടുവിലാണ് വമ്പന്‍ തുകയുമായി സീ രംഗത്തെത്തിയതും ഫിഫയുമായി കരാറിലെത്തിയതും. ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ ലോകകപ്പ് കാണാന്‍ ഇതോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങും.

കൂടാതെ ലോകകപ്പ് സംപ്രേഷണത്തിന് മുന്നോടിയായി തങ്ങളുടെ കായിക വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് പുതിയ സ്‌പോര്‍ട്‌സ് ചാനലുകളും സീ പ്രഖ്യാപിച്ചു. Unite8 Sports 1, Unite8 Sports 1 HD, Unite8 Sports 2, Unite8 Sports 2 HD എന്നിവയാണ് പുതിയ ചാനലുകള്‍. അടുത്ത എട്ട് വര്‍ഷത്തേക്ക് ഫിഫയുടെ വമ്പന്‍ ടൂര്‍ണമെന്റുകള്‍ ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് മികച്ച ദൃശ്യഭംഗിയോടെ എത്തിക്കാനാണ് പുതിയ ചാനലുകള്‍ ആരംഭിക്കുന്നതെന്ന് സീ വ്യക്തമാക്കി.

കായിക രംഗത്തേക്ക് ചുവടുവെക്കുന്ന സീ ഗ്രൂപ്പിന് ആഗോള ഫുട്‌ബോളിലെ ഏറ്റവും വലിയ മേള തന്നെ കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഫുട്‌ബോളിലെ ഈ മഹാമാമാങ്കം ഇന്ത്യന്‍ ജനതയ്‌ക്ക് നഷ്ടമാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

Tags: fifa world cupliveIndian Fanszee
Share
Tweet
SendShare

More News from this section

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies