തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളിന്റെ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്.
സ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്എസ്എ ഓഫീസിന്റെ ഭാഗമാണ് തകര്‍ന്നതെന്നും വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍ പറഞ്ഞു. ഈ കെട്ടിടത്തിന് ഫിറ്റ്‌നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.കാലപ്പഴക്കമുള്ള കെട്ടിടമാണ്. പൈതൃക കെട്ടിട പട്ടികയിലുളളതിനാല്‍ പണി നടത്താന്‍ അനുമതി ലഭിച്ചിരുന്നില്ല എന്നാണ് വിവരം.
വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നതെന്നതിനാല്‍ വലിയ അപകടമൊഴിവായി. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്.















