'ഹൈപ്പർ കൊളസ്‌ട്രോളീമിയ' എന്ന രോഗാവസ്ഥയ്ക്കുള്ള ആദ്യത്തെ 'എൽഡിഎൽ അഫെറെസിസ് പ്രക്രിയ'; ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിജയകരമായി നടത്തി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഹൈപ്പർ കൊളസ്‌ട്രോളീമിയ’ എന്ന രോഗാവസ്ഥയ്‌ക്കുള്ള ആദ്യത്തെ ‘എൽഡിഎൽ അഫെറെസിസ് പ്രക്രിയ’; ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിജയകരമായി നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 03:58 pm IST
Facebook
Twitter
WhatsAppTelegram

ഭാരത സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനം ആയ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിയിൽ ആദ്യമായി ‘ഹോമോസൈഗസ് ഫമിലിയൽ ഹൈപ്പർകൊളസ്റ്റെറോലെമിയ’ (Homozygous Familial Hypercholesterolemia- HoFH) എന്ന അപൂർവ്വ പാരമ്പര്യ രോഗബാധിതയായ മുപ്പത്തിനാലുകാരിയിൽ ‘എൽഡിഎൽ (മോശം കൊളസ്ട്രോൾ) അഫെറെസീസ് (LDL Apheresis)’ എന്ന ചികിത്സ വിജയകരമായി പൂർത്തിയാക്കി.

ജന്മനാ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയർന്നുനിൽക്കുന്ന പ്രത്യേകിച്ചും ചെറുപ്പകാലത്തു കണ്ടെത്തുന്ന അപൂർവ്വ പാരമ്പര്യ രോഗമാണ് ‘ഹോമോസൈഗസ് ഫമിലിയൽ ഹൈപ്പർകൊളസ്റ്റെറോലെമിയ’. ശ്രീചിത്രയിൽ ആദ്യമായി നടന്ന ചികിത്സയ്‌ക്ക് കാർഡിയോളജി വകുപ്പിലെ പ്രൊഫസർ ഹരികൃഷ്ണൻ എസ്, ഡോ. മനീഷ് യാദവ്, ട്രാൻസ്ഫ്യൂഷൻ മെഡിസിനിലെ ഡോ. അമിത ആർ എന്നിവർ നേതൃത്വം നൽകി.

ചെറുപ്പത്തിലേ ഹൃദ്രോഗ ബാധിതയായ (രക്തധമനികളിൽ അടവ് ) രോഗി, തന്റെ ഇരുപതിനാലാമത്തെ വയസ്സിൽ ബൈപ്പാസ് ശസ്ത്രക്രിയയ്‌ക്ക് വിധേയയായിരുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള പരമാവധി സംയുക്ത ഡോസ് മരുന്നുകൾ നൽകിയിട്ടും രോഗിയിൽ ‘ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ ‘LDL’ (മോശം കൊളസ്ട്രോൾ)’ അപകടകരമായ വിധത്തിൽ, അഞ്ഞൂറ് മില്ലിഗ്രാം എന്ന നിലയിൽ ഉയർന്നുതന്നെ നിൽക്കുകയും, മരുന്ന് ചികിത്സയിൽ പ്രതീക്ഷിച്ച ഗുണഫലം ലഭിച്ചതുമില്ല.

രക്തഘടകങ്ങൾ വേർതിരിക്കുന്നതിനുള്ള ഉപകരണത്തിലൂടെ രോഗിയുടെ രക്തം കടത്തിവിട്ട് പ്ലാസ്മയും രക്തകോശങ്ങളും വേർതിരിക്കുകയാണ് ചികിത്സയുടെ ആദ്യഘട്ടം. അതിനുശേഷം പ്ലാസ്മയിലെ എൽഡിഎൽ കൊളസ്ട്രോൾ (മോശം കൊളസ്ട്രോൾ) പ്രത്യേക പ്രക്രിയ വഴി പിടിച്ചെടുത്തു നീക്കം ചെയ്യുന്നു. തുടർന്ന് ഈ പ്ലാസ്മയിലേക്ക് രക്തകോശങ്ങൾ സംയോജിപ്പിച്ച് രോഗിയിലേക്ക് വീണ്ടും കടത്തിവിടും. രണ്ടു മുതൽ മൂന്നു മണിക്കൂർ മാത്രം വേണ്ടി വരുന്ന പ്രക്രിയയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ തന്നെ ഒപി വിഭാഗത്തിൽ ചികിത്സ ചെയ്യാൻ കഴിയും. ഈ പ്രക്രിയയിലൂടെ ‘ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ ‘LDL’ അഞ്ഞൂറ് മില്ലിഗ്രാമിൽ നിന്നും നാല്പത്തിലേക്കു കുറയ്‌ക്കുവാൻ സാധിച്ചു. LDL കൊളസ്ട്രോളിന്റെ അളവ് വീണ്ടും വേഗത്തിൽ കൂടുവാൻ സാധ്യത ഉള്ളതിനാൽ അളവ് സുരക്ഷിതമായി നിയന്ത്രിക്കുന്നതിനും ഹൃദ്രോഗസാധ്യത കുറയ്‌ക്കുന്നതിനുമായി രണ്ടു മുതൽ നാല് ആഴ്ച ഇടവിട്ട് മേൽ ചികിത്സ ആവർത്തിക്കേണ്ടി വരും.

പാരമ്പര്യ ഘടകം നിമിത്തം ‘ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (മോശം കൊളസ്ട്രോൾ) ഉയർന്നുനിൽക്കുന്നത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ രോഗികൾക്ക് ഏറെ ആശ്വാസമേകുന്ന നേട്ടമാണ് ശ്രീചിത്ര കൈവരിച്ചിരിക്കുന്നത്. ഇതുവഴി ഈ നൂതന ചികിത്സ ലഭ്യമാക്കുന്ന ഭാരതത്തിലെ അപൂ‍ർവ്വം ആശുപത്രികളിലൊന്നാകാനും ശ്രീചിത്രയ്‌ക്ക് കഴിഞ്ഞു.

Tags: Sree chithira thirunnal institute
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies