തിരുവനന്തപുരം : വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം. സണ്ണിയുടെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീര്‍ഘകാല രാഷ്‌ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം.
ഇന്നലെ വൈകിട്ടാണ് സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫുകളുടെ വിവരങ്ങൾ പുറത്ത് വന്നത് . നേരത്തെ എൽ ഡി എഫ് സർക്കാരിന്റെ ഇത്തരം നിയമനങ്ങൾക്കെതിരെ രംഗത്ത് വന്നത് സണ്ണി ജോസഫ് അടക്കമാണ്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും എന്നതിനാലാണ് ബന്ധുനിയമനത്തിന് മന്ത്രിമാർ തയ്യാറാകുന്നത്.















