കണ്ണൂർ: തളിപ്പറമ്പിൽ ബ്രൗൺഷുഗറുമായി യുവാക്കൾ അറസ്റ്റിൽ.അസം സ്വദേശികളാണ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്. നജീറുദീൻ, ഇജാജുൽ ഹഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നഗരസഭ ഓഫീസിന് സമീപത്തെ റോഡിൽ വെച്ച് പിടിയിലായ നജീറുദീന്റെ പക്കൽ നിന്ന് 1.84 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെ ടുത്തു. എളമ്പേരംപാറ ബസ്സ്റ്റോപ്പിന് സമീപത്ത് നിന്നാണ് 1.87 ഗ്രാം ബ്രൗൺഷുഗറുമായി ഇജാജുൽ ഹഖിം പിടിയിലായത്.
സംസ്ഥാനത്ത് രാസലഹരി എത്രത്തോളം പിടിമുറിക്കിയെന്ന് കാണിക്കുന്ന സംഭവം കഴിഞ്ഞ ദിവസം കോഴിക്കോടുണ്ടായി. എംഡിഎംഎ ഉപയോഗിച്ച് അങ്ങാടിയിൽ വന്ന് യുവാവ് ബഹളം ഉണ്ടാക്കി വടിവാൾ വീശി ബസാറിൽ ഭീതി പരത്തുകയായിരുന്നു. ഞായറാഴ്ച കോഴിക്കോട് കക്കോടി പഞ്ചായത്തിലെ കൂടത്തുംപൊയിൽ അങ്ങാടിയിലാണ് സംഭവം. ചെലപ്രം ഭാഗത്ത് ഉള്ള ഒരാളെ ക്രൂരമായി അക്രമിക്കുകയും ചെയ്തു. അക്രമികൾ വന്ന ഒരു വണ്ടി പൊലീസ് കൊണ്ടുപോയി















