കൊച്ചി: ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകനും ആത്മീയ ആചാര്യനുമായിരുന്ന പി. മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷവും അനുസ്മരണവും ഇന്ന് ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍. മാധവ്ജി സ്മൃതിമണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്‌ക്കുശേഷം രാവിലെ 10ന് സമ്മേളനം മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ആര്‍. രാമന്‍ ഉദ്ഘാടനം ചെയ്യും. തന്ത്രവിദ്യാപീഠം പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനാകും.
മാധവീയം പുരസ്‌കാരം വിഎച്ച്പി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രവീന്ദ്രന് സമര്‍പ്പിക്കും. ഡോ. എം.വി. നടേശന്‍ മാധവ്ജി അനുസ്മരണ പ്രഭാഷണം നടത്തും. തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമോദ്, എം.പി. സുബ്രഹ്‌മണ്യ ശര്‍മ എന്നിവര്‍ പ്രസംഗിക്കും. പാര്‍വതി കൈമള്‍ ദീപം തെളിയിക്കും.















