ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2026, 10:14 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ ഒഴിപ്പിച്ചു. കോവിഡ് കാലത്ത് ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിച്ച കെട്ടിടം അനധികൃതമായി പാ‍ർട്ടി ഓഫീസ് ആക്കി മാറ്റുകയായിരുന്നു. സിവിൽ സ്റ്റേഷനോട് ചേർന്നുള്ള ഇടവഴി കെട്ടിയടച്ച് അതിന് മുകളിൽ ഷീറ്റിട്ടാണ് പാ‍ർട്ടി ഓഫീസ് ന‍ിർമിച്ചത്. ന​ഗരസഭ ജീവനക്കാരും ഹെൽത്ത് സ്ക്വഡും ചേ‍ർന്നാണ് നി‍ർമാണം പൊളിച്ച് മാറ്റിയത്.

പാ‍ർട്ടി കൊടികളും തോരണങ്ങളും നോട്ടീസുകളും ബാനറുകളും  അരിവാൾ ചുറ്റിക നക്ഷത്രവും ഇവിടെ നിന്നും കോ‍ർപ്പറേഷൻ അധികൃതർ നീക്കം ചെയ്തു. മേൽക്കൂരയിലെ ഷീറ്റ് അടക്കം പൊളിച്ച് നീക്കി ഇടവഴി പഴയ പടിയാക്കും. കോർപറേഷൻ കെട്ടിടത്തിലെ മുറിയിലിരുന്ന് സിപിഎം നേതാവ് മദ്യപിക്കുന്ന ദൃശ്യങ്ങളും ജനം ടി വിക്ക് ലഭിച്ചിട്ടുണ്ട്.

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിതെന്ന് കടകംപള്ളി വാ‍ർഡ് കൗൺസിലർ ജയ രാജീവ് പറഞ്ഞു. കോവിഡിന് ശേഷം വർഷങ്ങളായി പാ‍ർട്ടി സെന്ററായാണ് ഇത് പ്രവ‍ർത്തിക്കുന്നത്.  സിവിൽ സ്റ്റേഷന്റെ നാലാം നിലയും സിപിഎം കൈയ്യേറി പാർട്ടി യോ​ഗങ്ങൾക്കും മറ്റും ഉപയോ​ഗിക്കുകയാണ്. ഇവിടെ നിന്ന് അനധികൃത കെട്ടിടത്തിലേക്ക് വൈദ്യുതി എത്തിച്ചിരുന്നത്.

ഇവിടെ പൊതുജനങ്ങൾക്കായി ചെറിയൊരു പദ്ധതി ആരംഭിക്കാൻ ഒഴിഞ്ഞു തരണം എന്ന് ആവശ്യപ്പെട്ട് അറിയിപ്പ് നൽകുകയും നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. എന്നാൽ സിപിഎമ്മിന്റെ ഭാ​ഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. തുട‍ർന്നാണ് ഒഴിപ്പിക്കാൻ തീരുമാനിച്ചത്.

അടിമുടി അഴിമതിയാണ് ഇവിടെ നടന്നതെന്ന് കൗൺസിലർ ചൂണ്ടിക്കാട്ടി . ഒൻപതോളം കടമുറികളുണ്ട്. ഇതെല്ലാം ആയിരും രൂപയ്‌ക്ക് ന​ഗരസഭയിൽ നിന്നും വാടകയ്‌ക്ക് എടുത്ത് പതിനായിരങ്ങൾ വാങ്ങി മറച്ച് നൽകുകയാണ് ചെയ്യുന്നത്. കടമുറികൾ വീണ്ടും ലേലം ചെയ്യുമെന്ന അറിയിപ്പ് മേയ‍ർ കച്ചവടക്കാ‍ർക്ക് കൊടുത്തിട്ടുണ്ടെന്നും ജയ രാജീവ് പറഞ്ഞു.

 

Tags: Thiruvanthapuram CorporationEncrochment
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies