ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2026, 03:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചു. സമീപകാലത്തെ മോശം ഫോമാണ് സൂര്യക്ക് തിരിച്ചടിയായത്. ഫോമിലേക്ക് തിരിച്ചെത്താന്‍ ഐപിഎല്‍ അവസാനം വരെ സെലക്ഷന്‍ കമ്മിറ്റി താരത്തിന് സമയം അനുവദിച്ചിരുന്നുവെങ്കിലും നിരാശാജനകമായ പ്രകടനം തുടര്‍ന്നതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐ നീങ്ങിയത്. ക്യാപ്റ്റന്‍സി നഷ്ടമായതിന് പുറമെ വരുംദിവസങ്ങളില്‍ സൂര്യക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനം തന്നെ നഷ്ടമായേക്കുമെന്നാണ് സൂചനകള്‍.

സൂര്യകുമാറിന് പകരക്കാരനായി ശ്രേയസ് അയ്യര്‍, യുവതാരം തിലക് വര്‍മ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പ്രധാനമായും സെലക്ടര്‍മാരുടെ പരിഗണനയിലുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച പരിചയസമ്പത്താണ് ശ്രേയസ് അയ്യര്‍ക്ക് തുണയാകുന്നത്. എന്നാല്‍, ഭാവി മുന്‍നിര്‍ത്തി ദീര്‍ഘകാലത്തേക്ക് ഒരു ക്യാപ്റ്റനെ കണ്ടെത്തണമെന്ന വാദവുമായി ഒരു വിഭാഗം സെലക്ടര്‍മാര്‍ തിലക് വര്‍മയ്‌ക്കായി രംഗത്തുണ്ട്. നായകനെന്ന നിലയിലുള്ള തിലകിന്റെ മികവ് വിലയിരുത്തുന്നതിനായി ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യ ‘എ’ ടീമിന്റെ ക്യാപ്റ്റനായി താരത്തെ നിലവില്‍ നിയോഗിച്ചിട്ടുമുണ്ട്.

അതേസമയം, ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള ശ്രേയസ് അയ്യരുടെ മുന്‍കാല വിയോജിപ്പുകള്‍ നായകസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വഴിയില്‍ ചര്‍ച്ചയായേക്കാം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഗംഭീര്‍ മെന്ററായിരുന്ന സമയത്ത് തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ശ്രേയസ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെയും നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ദീര്‍ഘകാലം കരിയറില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയുമോ എന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കുള്ള സംശയമാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.

Tags: Shreyas Iyertilak varmasuryakumar yadhvremoved from t20 captian
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies