നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2026, 04:07 pm IST
Facebook
Twitter
WhatsAppTelegram

സ്റ്റാവഞ്ചര്‍: പ്രശസ്തമായ നോര്‍വേ ചെസ്സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദ. 2026-ലെ ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനല്‍ റൗണ്ടില്‍ ജര്‍മ്മനിയുടെ വിന്‍സെന്റ് കീമറെ ക്ലാസിക്കല്‍ മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് ഇരുപതുകാരനായ പ്രഗ്‌നാനന്ദ ഈ വന്‍ വിജയം കുറിച്ചത്.

സ്റ്റാവഞ്ചറില്‍ നടന്ന ചരിത്ര വിജയത്തോടെ ഒന്നാം സമ്മാനമായി 700,000 നോര്‍വീജിയന്‍ ക്രോണര്‍ (ഏകദേശം 70.5 ലക്ഷം ഇന്ത്യന്‍ രൂപ) പ്രഗ്‌നാനന്ദ സ്വന്തമാക്കി. ലോകത്തെ ആറ് പ്രമുഖ താരങ്ങള്‍ മാറ്റുരച്ച ടൂര്‍ണമെന്റിലെ ആകെ സമ്മാനത്തുകയായ 1.69 മില്യണ്‍ നോര്‍വീജിയന്‍ ക്രോണര്‍ ഫൈനല്‍ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്തത്.

ടൂര്‍ണമെന്റ് നിയമപ്രകാരം തുല്യ പോയിന്റില്‍ കളി അവസാനിപ്പിക്കുന്ന താരങ്ങള്‍ സമ്മാനത്തുക പങ്കിടണമെന്നാണ് വ്യവസ്ഥയെങ്കിലും, ഇത് ഒന്നാം സ്ഥാനത്തിന് ബാധകമല്ല. ഫൈനലില്‍ ഒന്നാം സ്ഥാനത്തിനായി ടൈ വന്നിരുന്നുവെങ്കില്‍ പ്ലേ-ഓഫ് മത്സരത്തിലൂടെ മാത്രമേ വിജയിയെ തീരുമാനിക്കുമായിരുന്നുള്ളൂ.

അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു പ്രഗ്‌നാനന്ദ. 15.5 പോയിന്റുമായി അമേരിക്കന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വെസ്ലി സോ ആയിരുന്നു പട്ടികയില്‍ മുന്നില്‍. കിരീടം ഉറപ്പാക്കാന്‍ പ്രഗ്‌നാനന്ദയ്‌ക്ക് കീമര്‍ക്കെതിരെ മികച്ചൊരു വിജയം അനിവാര്യമായിരുന്നു. ഒപ്പം വെസ്ലി സോ പോയിന്റ് കൈവിടുകയും വേണമായിരുന്നു.

ഫൈനല്‍ പോരാട്ടത്തില്‍ ‘ക്വീന്‍സ് ഗാംബിറ്റ് ഡിക്ലൈന്‍ഡ്’ ശൈലിയിലൂടെ ബോര്‍ഡിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യന്‍ യുവതാരം, കീമറുടെ കിങ് സൈഡിന് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. പ്രഗ്‌നാനന്ദയുടെ തന്ത്രപരമായ കരുനീക്കങ്ങള്‍ കീമറുടെ രാജാവിനെ പ്രതിരോധത്തിലാക്കുകയും കളി വിജയകരമായ ഒരു റൂക്ക് എന്‍ഡ്ഗെയിമിലേക്ക് എത്തിക്കുകയും ചെയ്തു. ഈ തകര്‍പ്പന്‍ ജയത്തോടെ പ്രഗ്‌നാനന്ദ നിര്‍ണായകമായ 3 പോയിന്റുകള്‍ നേടി.

ഇതേസമയം നടന്ന മറ്റൊരു മത്സരത്തില്‍ അലിറേസ ഫിറൂസ്ജ, വെസ്ലി സോയെ ക്ലാസിക്കല്‍ സമനിലയില്‍ തളച്ചു. ഈ രണ്ട് മത്സരഫലങ്ങളും ഒത്തുവന്നതോടെ പ്രഗ്‌നാനന്ദ പോയിന്റ് പട്ടികയില്‍ വ്യക്തമായ ലീഡ് നേടുകയും, അര്‍മ്മഗെദ്ദോന്‍ ടൈബ്രേക്കറുകളുടെ സഹായമില്ലാതെ തന്നെ ചരിത്രപ്രസിദ്ധമായ നോര്‍വേ ചെസ്സ് കിരീടം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

Tags: WinsNorway Chessr praggnanandha
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies