ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2026, 06:29 pm IST
Facebook
Twitter
WhatsAppTelegram

ചിക്കാഗോ: ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ ഇറാഖിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ ചിക്കാഗോ ഒഹെയര്‍ വിമാനത്താവളത്തില്‍ വെച്ച് യു.എസ് അധികൃതര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ടീമിനൊപ്പം എത്തിയ 30-കാരനായ ഐമനെ ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത്. എന്നാല്‍, ടീമിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ തലാല്‍ സലാഹിന് അമേരിക്കയിലേക്ക് പ്രവേശന അനുമതി നിഷേധിച്ചു.

ഇറാഖ് ഒളിമ്പിക് കമ്മിറ്റിയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇറാഖ് ഫുട്‌ബോള്‍ അസോസിയേഷനോ ഐമന്‍ ഹുസൈനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

വിമാനത്താവളത്തില്‍ വെച്ച് താരം ഐമന്‍ ഹുസൈന്റെ മൊബൈല്‍ ഫോണ്‍ അധികൃതര്‍ വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയതായി ഇറാഖ് കായിക മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ‘ദേശീയ ടീമിന്റെ ഫോട്ടോഗ്രാഫര്‍ തലാല്‍ സലാഹിനെ 10 മണിക്കൂറിലധികം തടഞ്ഞുവെക്കുകയും സമാന രീതിയില്‍ ഫോണ്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ അദ്ദേഹത്തിന് യു.എസിലേക്ക് പ്രവേശനം നിഷേധിക്കുകയാണുണ്ടായത്.’

ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പുലര്‍ച്ചെ തന്നെ പ്രിയ താരങ്ങളെ സ്വീകരിക്കാന്‍ ഇറാഖ് ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. ഇറാഖ് പതാകകളേന്തിയും താരങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുത്തുമാണ് ആരാധകര്‍ ടീമിനെ വരവേറ്റത്. നീണ്ട 40 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇറാഖ് ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തുന്നത്. ഇറാഖിനെ ലോകകപ്പ് യോഗ്യതയിലേക്ക് നയിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പ്രിയ താരം ഐമന്‍ ഹുസൈനാണ് ഇറാഖിന്റെ മുന്നേറ്റനിരയെ നയിക്കുന്നത്.

പ്രമുഖ ക്ലബ്ബായ ഇപ്സ്വിച്ച് ടൗണിന്റെ അലി അല്‍ ഹമാദി, യുവ പ്രതിഭകളായ അലി ജാസിം, യൂസഫ് അമീന്‍ എന്നിവരും ഈ മുന്നേറ്റ നിരയിലുണ്ട്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ‘ഐ’-യിലാണ് ഇറാഖ് മത്സരിക്കുന്നത്. ഫ്രാന്‍സ്, സെനഗല്‍, നോര്‍വേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. വരും ദിവസങ്ങളില്‍ ടൂര്‍ണമെന്റിന് ഔദ്യോഗികമായി തുടക്കമാകും.

Tags: Iraq StrikerQuestioned For 7 HoursUS AirportAymen Hussein
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies