കൊല്‍ക്കത്ത മെട്രോയ്ക്ക് 60 പുത്തന്‍ ട്രെയിനുകള്‍; വാട്ടര്‍ മെട്രോയും വരുന്നു, വന്‍ വികസന പദ്ധതികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊല്‍ക്കത്ത മെട്രോയ്‌ക്ക് 60 പുത്തന്‍ ട്രെയിനുകള്‍; വാട്ടര്‍ മെട്രോയും വരുന്നു, വന്‍ വികസന പദ്ധതികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2026, 06:05 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: നഗരത്തിലെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമായി കൊല്‍ക്കത്ത മെട്രോയിലേക്ക് അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ 60 പുതിയ തലമുറ (ന്യൂ ജനറേഷന്‍) ട്രെയിനുകള്‍ എത്തിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൊല്‍ക്കത്ത മെട്രോ സ്റ്റേഷന്‍ സന്ദര്‍ശന വേളയിലും തുടര്‍ന്ന് നടത്തിയ ട്രെയിന്‍ യാത്രയിലുമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊല്‍ക്കത്ത നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘പദ്ധതികള്‍ മുന്നോട്ടുപോകുന്നതിനനുസരിച്ച് കൊല്‍ക്കത്തയിലെ യാത്രാസൗകര്യങ്ങളും കൂടുതല്‍ മെച്ചപ്പെടും. വരും വര്‍ഷങ്ങളില്‍ പൂര്‍ണ്ണമായും പുതിയ തലമുറയില്‍പ്പെട്ട ട്രെയിനുകളാകും കൊല്‍ക്കത്ത മെട്രോയ്‌ക്ക് ലഭിക്കുക,’ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

മെട്രോ വികസനത്തിനൊപ്പം കൊല്‍ക്കത്ത നഗരത്തെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ ‘വാട്ടര്‍ മെട്രോ’ സംവിധാനം വരുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ഇതോടെ ജലഗതാഗത അധിഷ്ഠിത നഗര ശൃംഖല നടപ്പിലാക്കുന്ന ഇന്ത്യയിലെ 18-ാമത്തെ നഗരമായി കൊല്‍ക്കത്ത മാറും. കേന്ദ്ര സര്‍ക്കാരിന്റെ ‘സാഗര്‍മാല 2’ പദ്ധതിക്ക് കീഴില്‍ വിപുലമായ സമുദ്ര-അടിസ്ഥാന സൗകര്യ വികസന പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി, സാഗര്‍മാല 2 പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവമായി പങ്കാളികളാകാന്‍ തീരുമാനിച്ചതായി അറിയിച്ചു. തീരദേശ വികസനം, മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങള്‍, ദ്വീപ് വികസനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 22,700 കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശങ്ങളാണ് സംസ്ഥാനം തയ്യാറാക്കുന്നത്.

‘മുന്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ പല പ്രധാന പദ്ധതികളിലും സജീവമായി സഹകരിച്ചിരുന്നില്ല. അതിന്റെ ഫലമായി സാഗര്‍മാല 1 പദ്ധതിയുടെ ഭാഗമാകാനുള്ള അവസരം നമുക്ക് നഷ്ടമായി. എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സാഗര്‍മാല 2 പദ്ധതിക്ക് അനുമതി നല്‍കിയതോടെ ഈ പദ്ധതിയില്‍ പങ്കുചേരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്നതിനായി 22,700 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനം ഒരുക്കുന്നത്.’ അദ്ദേഹം പറഞ്ഞു.

നേരത്തെ, സംസ്ഥാന സെക്രട്ടറിയേറ്റായ ‘നബന്ന’യില്‍ എത്തിയ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ മുഖ്യമന്ത്രി സുവേന്ദു അധികാരി സ്വീകരിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നീക്കത്തിലൂടെ കൊല്‍ക്കത്തയുടെ ഗതാഗത-അടിസ്ഥാന സൗകര്യ മേഖലകളില്‍ വലിയ മാറ്റങ്ങളാണ് വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നത്.

Tags: Ashwini VaishnawKolkata MetroUnion Railway Ministerreceive 60 new generation trains
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies