ജമ്മു കാശ്മീരില്‍ വന്‍ തീപിടിത്തം: പൂഞ്ചില്‍ 13 കടകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു; കോടികളുടെ നാശനഷ്ടം
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കാശ്മീരില്‍ വന്‍ തീപിടിത്തം: പൂഞ്ചില്‍ 13 കടകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു; കോടികളുടെ നാശനഷ്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2026, 07:54 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ 13 കടകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു. അപകടത്തില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് ഔദ്യോഗിക വിവരം. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ ജീവാപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ അറിയിച്ചു.

മുഗള്‍ റോഡിന് സമീപമുള്ള ബഫ്‌ലിയാസ് ഗ്രാമത്തിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. തടിയും ടിന്നും ഉപയോഗിച്ച് നിര്‍മ്മിച്ചവയായിരുന്നു കത്തിയമര്‍ന്ന കടകളില്‍ ഭൂരിഭാഗവും. ഇത് തീ അതിവേഗം പടരാന്‍ കാരണമായി.

തീപിടിത്തമുണ്ടായ ഉടന്‍ തന്നെ പ്രദേശവാസികളും സൈന്യവും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് വകുപ്പിന്റെ സംഘവും സ്ഥലത്തെത്തി. ഏകദേശം 30 മിനിറ്റിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ഇത് കൂടുതല്‍ കടകളിലേക്ക് തീ പടരുന്നത് തടഞ്ഞു. കടകളിലൊന്നിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് വന്‍ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

അപകടവിവരമറിഞ്ഞിട്ടും സിവില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ മെല്ലെപ്പോക്ക് നയത്തിനെതിരെ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പ്രദേശത്ത് സ്ഥിരമായി ഒരു ഫയര്‍ സ്റ്റേഷന്‍ ഇല്ലാത്തതാണ് സ്ഥിതി ഇത്രയും വഷളാക്കിയതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. തീപിടിത്തമുണ്ടായി ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് സുരന്‍കോട്ട് നിന്നുള്ള അഗ്‌നിശമന വാഹനം സ്ഥലത്തെത്തിയതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു വ്യാപാരി പറഞ്ഞു.

അതേസമയം, വിവരമറിഞ്ഞ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തിനും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ നന്ദി അറിയിച്ചു. ഇവരുടെ സമയബന്ധിതമായ ഇടപെടല്‍ കാരണമാണ് മറ്റ് നാല് കടകളെങ്കിലും തീപിടിക്കാതെ രക്ഷിക്കാനായത്. അടിയന്തര അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണിയാകുകയാണെന്നും, അതിനാല്‍ ബഫ്‌ലിയാസ് മേഖലയില്‍ ഒരു സ്ഥിരം ഫയര്‍ സ്റ്റേഷന്‍ അനുവദിക്കണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.

Tags: Poonch fire13 shops gutted
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ ഗോള്‍ഡന്‍ നെക്‌സസ്’: മുംബൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ ഡി.ആര്‍.ഐ പിടികൂടി; 5 കോടിയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു

ഫണ്ട് തട്ടിപ്പ് ആരോപണം: ബംഗാളില്‍ തൃണമൂല്‍ നേതാവിനെ ജനക്കൂട്ടം കൈകാര്യം ചെയ്തു; തല മൊട്ടയടിച്ച് ചെരിപ്പുമാലയണിയിച്ചു

കൊല്‍ക്കത്ത മെട്രോയ്‌ക്ക് 60 പുത്തന്‍ ട്രെയിനുകള്‍; വാട്ടര്‍ മെട്രോയും വരുന്നു, വന്‍ വികസന പദ്ധതികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

Latest News

പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ സഹോദരീഭര്‍ത്താവ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക്

ജമ്മു കാശ്മീരില്‍ വന്‍ തീപിടിത്തം: പൂഞ്ചില്‍ 13 കടകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു; കോടികളുടെ നാശനഷ്ടം

കാര്യവട്ടത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; എസി ഓണ്‍ ചെയ്ത് ഉറങ്ങിയതാകാമെന്ന് സംശയം

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇടത് നേതാവിനെ പുറത്താക്കി

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies