വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന സമീപനം അംഗീകരിക്കാനാവില്ല: മര്യാദ ലംഘിക്കുന്ന വീഡിയോ ചിത്രീകരണം അപലപനീയം: കെ യു ഡബ്ല്യു ജെ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന സമീപനം അംഗീകരിക്കാനാവില്ല: മര്യാദ ലംഘിക്കുന്ന വീഡിയോ ചിത്രീകരണം അപലപനീയം: കെ യു ഡബ്ല്യു ജെ

പ്രതിച്ഛായാ നിര്‍മിതിക്കായി വ്‌ളോഗര്‍മാരെ വഴിവിട്ടു പ്രോത്സാഹിപ്പിക്കുന്ന നിലപാടില്‍ നിന്ന് ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍ വിട്ടുനില്‍ക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 08:57 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സാമാന്യ മര്യാദയുടെ പോലും അതിരുകള്‍ ലംഘിച്ച് സാമൂഹിക മാധ്യമങ്ങളില്‍ റീച്ച് കൂട്ടാന്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന വ്‌ളോഗര്‍മാര്‍ നടത്തുന്ന പേക്കൂത്തുകള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. “നടന്‍ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകളില്‍ ഇവര്‍ നടത്തിയ അഭ്യാസങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന്റെ തന്നെ വില കളയുന്നതാണ്. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന സമീപനം അംഗീകരിക്കാനാവില്ല. മാനവികതയെ പോലും വെല്ലുവിളിക്കുന്ന ഇവരുടെ മൊബൈല്‍ കളികളും മാന്യമായി സ്വന്തം തൊഴിലെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ തലയിലാണ് സമൂഹം കെട്ടിവെക്കുന്നതെന്നത് ഖേദകരമാണ്.

സാഹചര്യത്തിന്റെ സ്വഭാവം ഉള്‍ക്കൊണ്ട് മാന്യമായും അപരന്റെ സ്വകാര്യക്കു മേല്‍ കടന്നുകയറാതെയും പ്രവര്‍ത്തിക്കാന്‍ എല്ലാ വിഭാഗവും ശ്രമിക്കേണ്ടതാണ്. മത്സരാധിഷ്ഠിത ലോകത്ത് സ്വന്തം പ്രവൃത്തികള്‍ മര്യാദയുടെ സീമ ലംഘിക്കുന്നുണ്ടോയെന്ന ആത്മപരിശോധനക്കും തിരുത്തല്‍ ആവശ്യമെങ്കില്‍ അതിനും മാധ്യമസമൂഹവും തയാറായാല്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്തി തൊഴിലിന്റെ അന്തസ്സ് കൂടുതല്‍ ഉന്നതമാക്കാന്‍ കഴിയും.

ഈ വിഷയത്തില്‍ കേരള പോലീസ് സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നു വ്യക്തമാക്കി പോലീസ് നല്‍കിയ മുന്നറിയിപ്പ് ഇവരുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാവുമെന്നു പ്രതീക്ഷിക്കുന്നു. മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈല്‍ കാമറകള്‍ കൊണ്ടുചെല്ലുന്നവര്‍ അറിയാനാണ് എന്ന ആമുഖത്തോടെയാണ് പോലീസിന്റെ മുന്നറിയിപ്പ്.

മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളുമൊക്കെ ചിലര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണ്.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണ് എന്നത് ഓര്‍മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് കാരണമാകാമെന്നും പോലീസ് അറിയിക്കുന്നു”.

പ്രതിച്ഛായാ നിര്‍മിതിക്കായി വ്‌ളോഗര്‍മാരെ വഴിവിട്ടു പ്രോത്സാഹിപ്പിക്കുന്ന നിലപാടില്‍ നിന്ന് ഭരണ-രാഷ്‌ട്രീയ നേതൃത്വങ്ങള്‍ വിട്ടുനില്‍ക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുന്നതും ഈ പേക്കൂത്തുകള്‍ക്കെതിരായ കര്‍ക്കശ സന്ദേശമായി മാറുമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയില്‍ പറഞ്ഞു.

Tags: KUWJCHANDU SALIMActor Salim Kumar
Share
Tweet
SendShare

More News from this section

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies