പാലക്കാട്: തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഓടിയ വിദ്യാർഥിനിക്ക് കാറിടിച്ച് പരിക്ക്. പാലക്കാട് പട്ടാമ്പി ഗവ.ഹൈസ്‌കൂളിന് മുന്നിലായിരുന്നു സംഭവം.
പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുട്ടി തെരുവ് നായയെ പേടിച്ച് റോഡിലേക്ക് ഓടുന്നതും, കാർ ഇടിക്കുന്നതും കുട്ടി തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എതിർവശത്ത് നിന്നും വന്ന കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാൽ കൂടുതൽ പരിക്കേൽക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു.















