തിരുവനന്തപുരം : ശക്തമായ കാറ്റില്‍ തിരുവനന്തപുരം നഗരത്തില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. കരമന തളിയിലാണ് ആറിന്റെ തീരത്തുള്ള വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയത്.
മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന ഷീറ്റും കമ്പികളും ഏറെ ദുരത്തേക്ക് തെറിച്ചുപോവുകയായിരുന്നു. ഉച്ചയ്‌ക്കു രണ്ടു മണിയോടെയാണ് ഈ പ്രദേശത്ത് ശക്തമായ കാറ്റടിച്ചത്. വീടുകളില്‍ ആളുകള്‍ കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
കാറ്റില്‍ വീടിന്റെ പുറത്ത് വൈദ്യുതി കമ്പി പൊട്ടി വീണത് ആശങ്കയ്‌ക്കിടയാക്കി. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍ എത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. മേല്‍ക്കൂരകള്‍ പറന്നു പോയതോടെ ഇന്ന് എവിടെ അന്തിയുറങ്ങുമെന്ന ആശങ്കയിലാണ് വീട്ടുകാര്‍.















