ടിഎംസി നേതാക്കളുടെ വസതിയില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ കൂട്ടപ്പരിശോധന; അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ പരിശോധന, സിഐഡി സമ്മന്‍സ്; മദന്‍ മിത്രയുടെ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിഎംസി നേതാക്കളുടെ വസതിയില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ കൂട്ടപ്പരിശോധന; അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ പരിശോധന, സിഐഡി സമ്മന്‍സ്; മദന്‍ മിത്രയുടെ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 02:16 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാക്കളെ കേന്ദ്രീകരിച്ച് പോലീസ്, സിഐഡി, എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവരുടെ ശക്തമായ നീക്കങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ കൊല്‍ക്കത്തയിലെ വസതിയില്‍ പോലീസ് തിരച്ചില്‍ നടത്തിയതിന് പിന്നാലെ, പാര്‍ട്ടി എംഎല്‍എ മദന്‍ മിത്രയുടെ വിവിധ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തി. ഇതിനിടെ മറ്റൊരു കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അഭിഷേക് ബാനര്‍ജിക്ക് സിഐഡി സമന്‍സും അയച്ചിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് കൊല്‍ക്കത്തയിലുള്ള അഭിഷേക് ബാനര്‍ജിയുടെ വസതിയില്‍ വന്‍ പോലീസ് സന്നാഹം പരിശോധന നടത്തിയത്. അഭിഷേകിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സുമിത് റോയിയെ തിരഞ്ഞായിരുന്നു റെയ്ഡ്. സാല്‍ബോണി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കൊല്‍ക്കത്ത പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. പാര്‍ട്ടി തെരഞ്ഞെടുപ്പ് ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് സുമിത് റോയ് പലരില്‍ നിന്നായി പണം വാങ്ങിയെന്ന പരാതിയിലാണ് പോലീസ് അന്വേഷണം.

പരിശോധനാ സമയത്ത് പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജി അഭിഷേകിന്റെ വസതിയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിലാണ് സിഐഡി അഭിഷേക് ബാനര്‍ജിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ജൂണ്‍ 16-ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് സിഐഡി സംഘം നോട്ടീസ് നേരിട്ട് നല്‍കാന്‍ അഭിഷേകിന്റെ വീട്ടില്‍ എത്തിയിരുന്നെങ്കിലും ഡയമണ്ട് ഹാര്‍ബര്‍ എംപിയായ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. മമത ബാനര്‍ജിയുടെ വസതിയില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മണിക്കൂറോളം കാത്തുനിന്നിട്ടും കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സിഐഡി ഉദ്യോഗസ്ഥര്‍ നോട്ടീസ് ഓഫീസിലെ ജീവനക്കാരന് കൈമാറുകയായിരുന്നു.

ബഗുയാതി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ബിധാനഗര്‍ സൈബര്‍ ക്രൈം പോലീസിനും തുടര്‍ന്ന് സിഐഡിക്കും കൈമാറുകയായിരുന്നു. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മദന്‍ മിത്രയുടെ വസതികളിലും ഓഫീസുകളിലും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശനിയാഴ്ച വ്യാപക പരിശോധന നടത്തി.

കൊല്‍ക്കത്ത ഭവാനിപൂരിലെ വസതി, നോര്‍ത്ത് 24 പര്‍ഗാനാസിലെ കമര്‍ഹാട്ടി, സൗത്ത് 24 പര്‍ഗാനാസിലെ ജോക്ക എന്നിവയുള്‍പ്പെടെ മിത്രയുമായി ബന്ധപ്പെട്ട എട്ടോളം കേന്ദ്രങ്ങളിലാണ് ഇഡി ഒരേസമയം റെയ്ഡ് നടത്തിയത്. പരിശോധന ഇപ്പോഴും തുടരുകയാണെന്നാണ് വിവരങ്ങള്‍.

Tags: houseed raidABHISHEK BANERJEETMC Leaderscid summonsmadan mitra
ShareTweetSendShare

More News from this section

ടെലിഗ്രാമിന് തിരിച്ചടി; താത്കാലിക നിരോധനം തുടരും, കേന്ദ്രസർക്കാർ നടപടി ശരിവെച്ച് ഡൽഹി ഹൈക്കോടതി

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര സംഘർഷം രൂക്ഷം; പാർട്ടി ബാങ്ക് അക്കൗണ്ട് “ഫ്രീസാക്കാൻ” ആവശ്യപ്പെട്ട് മുൻ ട്രഷറർ, 1000 കോടി രൂപയുടെ ഫണ്ടിൽ ആശങ്ക

ഝാര്‍ഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പ്; എന്‍ ഡി എ പിന്തുണയുള്ള സ്ഥാനാര്‍ഥിക്ക് വിജയം

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

വാട്‌സ്ആപ്പ് സന്ദേശത്തിൽ കുടുങ്ങി മുൻ പ്രധാനമന്ത്രിയുടെ മകൻ; സൈബർ തട്ടിപ്പിൽ നഷ്ടമായത് 7.8 കോടി രൂപ; ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി

മമതയ്‌ക്ക് കോടതിയിലും തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷനേതാവായി തുടരും; തൃണമൂലിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

Latest News

സ്വകാര്യ ബസ്സുകൾക്ക് നികുതിയിൽ വൻ ഇളവ്; ഇലക്ട്രിക് വാഹനങ്ങൾക്കും ആശ്വാസം, ഗതാഗത മേഖലയ്‌ക്ക് ബജറ്റിൽ പ്രഖ്യാപനങ്ങൾ

കണ്ണൂരിൽ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു;ആണ്‍സുഹൃത്തിന്റെ മർദനത്തെ തുടർന്നുണ്ടായ മാനസിക വിഷമമെന്ന് കുടുംബം

ആരോഗ്യവകുപ്പിൽ ‘കസേരപ്പോര്’; ഡിഎച്ച്എസ് ഓഫീസിൽ ചുമതലയേറ്റൽ തർക്കം, നാടകീയ രംഗങ്ങൾ

കേരളത്തിലെ നാല് പ്രധാന ക്ഷേത്രങ്ങൾ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കും; കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

സ്കൂൾ ഗേറ്റ് തുറന്നുകിടന്നു; തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരന് രക്ഷകനായി ലോറി ഡ്രൈവർ

പകർച്ചവ്യാധികൾ വ്യാപിക്കുന്നു; ജൂണിൽ മാത്രം 1.79 ലക്ഷം പേർക്ക് പനി ബാധിച്ച് കേരളം ആശങ്കയിൽ

വിഴിഞ്ഞം തുറമുഖം: വ്യാജ കരാർ രേഖകൾ ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് ശ്രമം; മലപ്പുറം സ്വദേശി ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies