ബ്രസീല്‍ പട നാളെയിറങ്ങും; മൊറോക്കോയ്ക്കെതിരായ ആദ്യ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് സ്ഥിരീകരണം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബ്രസീല്‍ പട നാളെയിറങ്ങും; മൊറോക്കോയ്‌ക്കെതിരായ ആദ്യ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് സ്ഥിരീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 04:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോളിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ നാളെ പുലര്‍ച്ചെ (ഇന്ത്യന്‍ സമയം 3.30-ന്) ബൂട്ട് കെട്ടുമ്പോള്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ഇലവനിലുണ്ടാകില്ല. ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ 2022 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെയാണ് ബ്രസീല്‍ നേരിടുന്നത്. ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം നടക്കുക.

വലത് കണങ്കാലിനേറ്റ പരിക്കാണ് നെയ്മറുടെ അന്താരാഷ്‌ട്ര ഫുട്‌ബോളിലേക്കുള്ള തിരിച്ചുവരവിന് വീണ്ടും വില്ലനായതെന്ന് മുഖ്യ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. 2023-ന് ശേഷം ബ്രസീല്‍ ജേഴ്സിയില്‍ കളിച്ചിട്ടില്ലാത്ത 34-കാരനായ നെയ്മര്‍ക്ക് മേയ് പകുതിയോടെയാണ് വീണ്ടും പരിക്കേറ്റത്. ലോകകപ്പിന് തൊട്ടുമുമ്പ് പരിക്കിന്റെ ആശങ്കയുണ്ടായിരുന്നിട്ടും, ടൂര്‍ണമെന്റ് പുരോഗമിക്കുമ്പോള്‍ താരം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന മെഡിക്കല്‍ സംഘത്തിന്റെ പ്രതീക്ഷയിലാണ് നെയ്മറെ ബ്രസീല്‍ ടീമില്‍ നിലനിര്‍ത്തിയത്.

നെയ്മര്‍ അടുത്ത ആഴ്ചയോടെ പരിശീലനം പുനരാരംഭിക്കുമെന്നും താരം പരിക്കില്‍ നിന്ന് മോചിതനായി വരുന്നുണ്ടെന്നും ആഞ്ചലോട്ടി കൂട്ടിച്ചേര്‍ത്തു. ‘നെയ്മറുടെ ഫുട്‌ബോള്‍ മികവില്‍ ആര്‍ക്കും തര്‍ക്കമില്ല. അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തിയത് കേവലം കളിക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല, മറിച്ച് ടീമിലെ യുവതാരങ്ങള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയുന്ന വലിയ അനുഭവസമ്പത്തും മാതൃകയും മുന്നില്‍ക്കണ്ടു കൂടിയാണ് അദ്ദേഹം പറഞ്ഞു.

ആറാം ലോകകിരീടം ലക്ഷ്യമിട്ട് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന ബ്രസീലിന് നെയ്മറുടെ അസാന്നിധ്യം ആദ്യ മത്സരത്തില്‍ വലിയ തിരിച്ചടിയാണ്. നാല് ലോകകപ്പുകളിലായി 8 ഗോളുകള്‍ നേടിയിട്ടുള്ള അദ്ദേഹം നിലവില്‍ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ്.

ജൂണ്‍ 19ന് ഹെയ്തിക്കെതിരെ നടക്കുന്ന രണ്ടാം മത്സരത്തില്‍ നെയ്മര്‍ കളത്തിലിറങ്ങാന്‍ സാധ്യതയുണ്ട്. ജൂണ്‍ 24ന് ആന്‍ഡി റോബര്‍ട്‌സണ്‍ നയിക്കുന്ന സ്‌കോട്ട്ലന്‍ഡിനെതിരെയാണ് ബ്രസീലിന്റെ മൂന്നാം മത്സരം. ടൂര്‍ണമെന്റ് ആരംഭിച്ചതേയുള്ളൂ എന്നതിനാല്‍ നെയ്മറെ ധൃതിപിടിച്ച് കളിപ്പിച്ച് കൂടുതല്‍ അപകടം വരുത്തിവെക്കാന്‍ ബ്രസീല്‍ ക്യാമ്പ് ഒരുക്കമല്ല.

സൂപ്പര്‍ താരത്തിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും തിരിച്ചുവരവ് അല്പം വൈകുക മാത്രമാണ് ചെയ്യുന്നതെന്നും കോച്ചിങ് സ്റ്റാഫ് വ്യക്തമാക്കുന്നു.

Tags: Ancelotti confirmsNeymar will miss Brazil opener
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies