ഷെല്‍ട്ടര്‍ ഹോമിലെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത് സ്വന്തം അച്ഛനും; പ്രതി സ്‌നേഹ അമ്മയുടെ സുഹൃത്ത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷെല്‍ട്ടര്‍ ഹോമിലെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരതയ്‌ക്ക് ഇരയാക്കിയത് സ്വന്തം അച്ഛനും; പ്രതി സ്‌നേഹ അമ്മയുടെ സുഹൃത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 06:04 pm IST
Facebook
Twitter
WhatsAppTelegram

കാസര്‍കോട്: മേല്‍പ്പറമ്പ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ കടുത്ത ആസൂത്രണങ്ങള്‍ വെളിപ്പെടുത്തുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വന്തം പിതാവിന് പുറമെ, അമ്മയുടെ സുഹൃത്തായ സ്‌നേഹ മെര്‍ലിന്‍ (25) എന്ന യുവതിയും തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് 16-കാരി മൊഴി നല്‍കിയിരിക്കുന്നത്. ക്രൂരമായ ഈ വിവരങ്ങള്‍ പുറത്തുവന്നതോടെ ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയെ സ്വന്തം പിതാവ് പീഡിപ്പിച്ച കേസിനെ തുടര്‍ന്ന് കുട്ടിയെ നീലേശ്വരത്തുള്ള ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് അധികൃതര്‍ നടത്തിയ വിശദമായ കൗണ്‍സിലിങ്ങിലാണ്, അച്ഛന് പുറമെ സ്‌നേഹയും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം കുട്ടി തുറന്നുപറയുന്നത്. പെണ്‍കുട്ടിയുടെ അമ്മ വീട്ടിലുള്ളപ്പോള്‍ പോലും സ്‌നേഹ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടി വ്യക്തമാക്കുന്നു.

അമ്മയുടെ സുഹൃത്തായ സ്‌നേഹ ഒരു വര്‍ഷത്തോളം ഇവരുടെ വീട്ടില്‍ ഒപ്പം താമസിച്ചിരുന്നു. ഈ കാലയളവിലാണ് പീഡനം നടന്നത്. അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ കുടുംബവും പ്രതിയായ യുവതിയും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ പശ്ചാത്തലവും പോലീസിന് ലഭിച്ചു. മയക്കുമരുന്ന് വില്‍പ്പന കേസില്‍ പ്രതിയായിരുന്ന പെണ്‍കുട്ടിയുടെ അമ്മയും, മറ്റൊരു പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന സ്‌നേഹ മെര്‍ലിനും കണ്ണൂര്‍ ജയിലില്‍ വെച്ചാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ജയില്‍ മോചിതരായ ശേഷവും ഇവര്‍ സൗഹൃദം തുടര്‍ന്നു.

ഈ പീഡന പരമ്പരയില്‍ കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടുപേരും നിലവില്‍ നിയമനടപടി നേരിടുകയാണ്. മകളെ പീഡിപ്പിച്ച കേസില്‍ നിലവില്‍ പോക്‌സോ നിയമപ്രകാരം ജയിലിലാണ് പിതാവ്. അച്ഛന്‍ മകളെ പീഡിപ്പിക്കുന്ന വിവരം അറിഞ്ഞിട്ടും അത് പോലീസില്‍ അറിയിക്കാതെ ഒളിച്ചുവെച്ചതിനാണ് അമ്മയെ ഈ കേസില്‍ പ്രതിയാക്കിയിരിക്കുന്നത്. പ്രതിയായ സ്‌നേഹ മെര്‍ലിന്‍ മുന്‍പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളയാളാണ്.

കണ്ണൂരില്‍ വെച്ച് ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ച പോക്‌സോ കേസുകളില്‍ ഇവര്‍ നേരത്തെ പ്രതിയായിരുന്നു. അതിലൊരു കേസിലെ ശിക്ഷാകാലത്താണ് ഇവര്‍ കുട്ടിയുടെ അമ്മയെ ജയിലില്‍ വെച്ച് കാണുന്നത്. നിലവില്‍ ഒളിവില്‍ കഴിയുന്ന സ്‌നേഹയെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags: kasargodrape case16-Year-Old Girlshocking details
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies