വിവാഹം കഴിഞ്ഞ് വലിയ യാത്രയ്‌ക്കൊന്നും മിക്കവർക്കും ബജറ്റ് ഉണ്ടായെന്ന് വരില്ല. അത്തരക്കാർക്ക് വളരെ അടുത്തുള്ള പൊൻമുടി പോലുള്ള ഹിൽ സ്റ്റേഷനിലോ അല്ലെങ്കിൽ ബിച്ചുകളിലേക്കോ യാത്ര പ്ലാൻ ചെയ്യാം. മറ്റ് തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി പരസ്പരം അടുത്തറിയാനുള്ള യാത്രയാണ് യാഥാർത്ഥത്തിൽ ഹണിമൂൺ. അതിനാൽ തന്നെ ദൂരമോ യാത്രയുടെ ബജറ്റോ ഒന്നുമല്ല ഇവിടെ പ്രാധാന്യം.
അതേസമയം തന്നെ പ്രതികൂല കാലാവസ്ഥയായതിനാൻ അടിച്ചിട്ട പൊൻമുടി നാളെ തുറക്കുന്നുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ടതിനാലാണ് വിനോദ സഞ്ചാര കേന്ദ്രം
നാളെ തുറക്കുന്നത്.
പൊന്മുടിയിലേക്കു ഒരു റോഡു യാത്ര ഏതു സമയത്തും ഉല്ലാസകരമാണ്. നഗരത്തിനടുത്ത് ഇത്ര ശാന്തവും പ്രകൃതിസുന്ദരവുമായ പ്രദേശം മറ്റെങ്ങും ഉണ്ടാകാനിടയില്ല.. പൊന്മുടിയിലേക്കുള്ള യാത്രയിലുളള ഇടത്താവളമാണ് കല്ലാർ. പൊന്മുടിയുടെ മലനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന കല്ലാർ സമതലങ്ങളിലേക്കു പ്രവേശിക്കുന്ന ഇടമാണിത്.
റോഡരികിൽ നിന്നു കുറച്ചകലെയായി മീൻമുട്ടി വെള്ളച്ചാട്ടമുണ്ട്. കല്ലാറിന്റെ തീരംചേർന്നുളള നടപ്പാതയിലൂടെ ഒരു കിലോമീറ്ററോളം നടന്ന് പുഴ മുറിച്ചു കടന്നാൽ വെളളച്ചാട്ടം കാണാം. പൊന്മുടിയിൽ എത്തിച്ചേർന്നാലും സാഹസിക ഇഷ്ടപ്പെടുന്നവർക്ക് ഒരുപാട് ഓപ്ക്ഷനുകളുണ്ട്. റോഡരികിലെ തിരക്കിൽ നിന്ന് കാടിന്റെ ശാന്തതയിലേക്കു നീങ്ങിയാൽ കാട്ടുപൂക്കളും, ചിത്രശലഭങ്ങളും സന്ദർശകർക്കു കാഴ്‌ച്ചയാകും. വൈകിട്ടാവുമ്പോഴേക്കും മൂടൽമഞ്ഞു പരക്കുന്ന പൊന്മുടിയിൽ താമസത്തിനും സൗകര്യങ്ങളുണ്ട്.
എങ്ങനെ എത്താം
അടുത്തുളള റെയിൽവേ സ്റ്റേഷൻ : തിരുവനന്തപുരം, 61 കി. മീ. | വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം, 67 കി. മീ.















