രാമക്ഷേത്ര സംഭാവന കവര്‍ച്ചക്കേസ്: അയോധ്യയില്‍ ജീവനക്കാരന്റെ വീട്ടില്‍ ഒളിപ്പിച്ച 10 ലക്ഷം പിടികൂടി; മൂന്നംഗ പ്രത്യേക സംഘം അന്വേഷിക്കും; ആരെയും വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമക്ഷേത്ര സംഭാവന കവര്‍ച്ചക്കേസ്: അയോധ്യയില്‍ ജീവനക്കാരന്റെ വീട്ടില്‍ ഒളിപ്പിച്ച 10 ലക്ഷം പിടികൂടി; മൂന്നംഗ പ്രത്യേക സംഘം അന്വേഷിക്കും; ആരെയും വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 09:07 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന സംഭാവനപ്പണം ജീവനക്കാര്‍ തന്നെ തട്ടിയെടുക്കുന്നുവെന്ന പരാതിയില്‍ നാടകീയ നീക്കങ്ങളുമായി ഉത്തര്‍പ്രദേശ് പോലീസ്. ക്ഷേത്രത്തിലെ സംഭാവനകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന ജീവനക്കാരനായ ലവ് കുശ് മിശ്രയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പത്ത് ലക്ഷം രൂപയാണ് പോലീസ് കണ്ടെടുത്തത്. റുഡൗലിയിലെ ഷുജഗഞ്ച് പ്രദേശത്തുള്ള മീനാപൂര്‍ ഫഗൗലി ഗ്രാമവാസിയായ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റെയ്ഡില്‍ കണ്ടെടുത്ത പണത്തില്‍ അഞ്ച് ലക്ഷം രൂപ വീടിനുള്ളിലെ അലമാരയില്‍ നിന്നുമാണ് ലഭിച്ചത്. എന്നാല്‍ ബാക്കി അഞ്ച് ലക്ഷം രൂപ വീട്ടുപറമ്പിലെ ചാണകക്കൂമ്പാരത്തിനടിയില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു. കണ്ടെടുത്ത ഈ പണത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനായി പോലീസ് അന്വേഷണം തുടരുകയാണ്. ക്ഷേത്രത്തിലെ പണം മോഷ്ടിച്ചവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. കുറ്റക്കാര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും ഒരാളെപ്പോലും വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കേസ് അന്വേഷിക്കാന്‍ മുഖ്യമന്ത്രി മൂന്നംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. പന്ത് ഐഎസ് ഓഫീസറായ വിജയ് വിശ്വാസ്, ഐപിഎസ് ഉദ്യോഗസ്ഥന്‍ കിരണ്‍ എസ് ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് സ്പെഷ്യല്‍ സെക്രട്ടറി നീല്‍ രത്തന്‍ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. അയോധ്യ ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ‘ശ്രീരാമ ജന്മഭൂമി ട്രസ്റ്റ്’ തന്നെയായിരുന്നു ക്ഷേത്രത്തിലെ സംഭാവന കവര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

ലവ് കുശ് മിശ്ര അയോധ്യയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചിട്ട് അഞ്ച് മാസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഇക്കാലയളവില്‍ ഇയാളുടെ ജീവിതനിലവാരത്തില്‍ പെട്ടെന്നുണ്ടായ മാറ്റം ശ്രദ്ധയില്‍പ്പെട്ട ഗ്രാമീണര്‍ തന്നെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ, സംഭാവന എണ്ണുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മറ്റ് രണ്ട് ജീവനക്കാരെയും സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

വഴിപാടുകള്‍ എണ്ണുന്ന ചുമതലയുണ്ടായിരുന്ന ഇവര്‍ക്ക് പ്രതിമാസം 18,000 മുതല്‍ 20,000 രൂപ വരെ മാത്രമാണ് ശമ്പളം ലഭിച്ചിരുന്നത്. എന്നാല്‍ ഈ ചെറിയ ശമ്പളത്തിനിടയിലും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇവരുടെ സ്വത്ത് വകകളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. ഒരു ജീവനക്കാരന്‍ ഈ അടുത്ത കാലത്തായി ഏതാണ്ട് ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഭൂമി വാങ്ങി. രണ്ടാമത്തെ ജീവനക്കാരന്‍ ഏകദേശം 40 ലക്ഷം രൂപ വിലവരുന്ന മറ്റൊരു പ്ലോട്ട് സ്വന്തമാക്കി.

മിതമായ ശമ്പളം പറ്റിയിരുന്ന ഇവര്‍ ഇത്രയും വിലകൂടിയ ഭൂമി വാങ്ങിയതിനെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്തിമ നിഗമനങ്ങളിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിട്ടില്ല.

Tags: ayodhya templeyogi adhityanathPROBEsit teamram temple donation
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies