സംഘത്തിന് ആരും അന്യരല്ല, ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയും ക്ഷേമവും മാത്രമാണ് സംഘത്തിൻറെ ലക്ഷ്യം: ഡോ. മോഹൻ ഭാഗവത്
Monday, June 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഘത്തിന് ആരും അന്യരല്ല, ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയും ക്ഷേമവും മാത്രമാണ് സംഘത്തിന്റെ ലക്ഷ്യം: ഡോ. മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2026, 08:51 am IST
FacebookTwitterWhatsAppTelegram

തൃശൂർ: മതത്തിന്റെയോ ജാതിയുടേയോ പ്രദേശത്തിന്റെയോ ഭാഷയുടെയോ പേരിൽ ആരെയും സംഘം അന്യരായി കാണുന്നില്ലെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അധികാരത്തിനു വേണ്ടിയുള്ളതോ ആർക്കെങ്കിലും എതിരായുള്ളതോ അല്ല സംഘം. സംഘം ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും അതുവഴി ലോകത്തിന്റെയും നന്മയും ക്ഷേമവും ലക്ഷ്യമാക്കി മാത്രമാണ്. സംഘ ശതാബ്ദിയോടനുബന്ധിച്ച് തൃശൂർ ഹയാത്തിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ സംഘ യാത്രയുടെ നൂറ് വർഷങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ഒന്നാണ് എന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. ഹിന്ദു എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയാണ്. ആ നിലക്ക് നമ്മളെല്ലാവരും ഹിന്ദുക്കളാണ്. ഏതു മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവരും ഹിന്ദുക്കളാണ്. വൈവിധ്യങ്ങൾ മനുഷ്യ സഹജമാണ്. അതിനിടയിൽ മനുഷ്യരെ ഒന്നിപ്പിക്കുന്ന ഘടകം ധർമ്മമാണ്. ഹിന്ദു ധർമ്മമെന്നത് ലോക നന്മക്കുതകുന്ന മാനുഷിക മൂല്യങ്ങളാണ്. എല്ലാ വൈവിധ്യങ്ങൾക്കിടയിലും ഈ മൂല്യങ്ങളാണ് ഭാരതത്തിന്റെ ശക്തിയും ഐക്യവും. സത്യം,കരുണ, ശുചിത്വം, തപസ് എന്നിവയാണ് ധർമ്മത്തിന്റെ അടിസ്ഥാനം. ആരാധനാ സമ്പ്രദായവുമായി അതിന് ബന്ധമില്ല.

സമൂഹത്തിൽ ഇത്തരം മൂല്യബോധമുള്ള വ്യക്തികൾ ഉണ്ടാകുമ്പോഴാണ് ഗുണപരമായ പരിവർത്തനം ഉണ്ടാകുന്നത്. ഓരോ ഗ്രാമങ്ങളിലും ഇത്തരം വ്യക്തികളെ സൃഷ്ടിക്കാനാണ് സംഘപ്രവർത്തനം. സംഘത്തിന്റെ ഏക പ്രവർത്തനം ശാഖകൾ നടത്തുക എന്ന എന്നതാണ്. അതുവഴി സൃഷ്ടിക്കപ്പെടുക്കപ്പെടുന്ന വ്യക്തികൾ സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ പരിവർത്തനത്തിനായി പ്രവർത്തിക്കുന്നു. ഓരോ രംഗത്തും പ്രവർത്തനങ്ങൾ സുതാര്യമായും സംശുദ്ധമായുമാണ് നടക്കുന്നത്. സംഘം അവയെ നിയന്ത്രിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം സേവകനാണ്. പക്ഷേ പ്രധാനമന്ത്രി എന്ന നിലയിൽ ഭരണഘടനയനുസരിച്ച് അദ്ദേഹം പ്രവർത്തിക്കുന്നു. സംഘം അതിൽ ഇടപെടുന്നില്ല. സേവാഭാരതി ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഇങ്ങനെ സ്വതന്ത്രമായി നടക്കുന്നു. സംഘത്തിൽ നിന്നു ലഭിച്ച ആശയപരമായ സ്വാധീനമല്ലാതെ മറ്റൊരു നിയന്ത്രണവും ആരുടെ മേലും ചെലുത്തുന്നില്ല.

സംഘത്തെ മനസിലാക്കാൻ മാറിനിന്ന് വിമർശിക്കുന്നതുകൊണ്ട് കഴിയില്ല. ഉള്ളിൽ വന്ന് മനസിലാക്കാവുന്നതാണ്. ഒരു തരത്തിലുള്ള തടസവുമില്ല. സംശുദ്ധമായ ജീവിതം, സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനം എന്നിവ പുലർത്തുന്ന എല്ലാവരും സ്വയം സേവകരാണ് എന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്.സംഘപ്രവർത്തനം, സ്വയം സേവകരുടെ ജീവിതം എന്നിവ വഴി വേണം സംഘത്തെ മനസിലാക്കാൻ എന്നും ഡോ. മോഹൻ ഭാഗവത് പറഞ്ഞു.

ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂർ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭൻ, വിഭാഗ് സഹകാര്യവാഹ് കെ.രാജേഷ് കുമാർ എന്നിവർ സംബന്ധിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, തുടങ്ങി നിരവധി പ്രമുഖർ സദസ്സിലുണ്ടായിരുന്നു.

 

Tags: Dr. Mohan BhagawatRSS@100
ShareTweetSendShare

More News from this section

മാസപ്പടി കേസ്; ശശീധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല ജീവനെടുത്തു; കോഴിക്കോട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ മരിച്ചു

മുഖ്യമന്ത്രിയെ ഓവർടേക്ക് ചെയ്ത് ചെന്നിത്തല; തിരുവനന്തപുരത്തേ ഉദ്ഘാടന ചടങ്ങ് നടക്കുന്നതിന് മുൻപേ തൃശൂരിൽ ഉദ്ഘാടനം; ഭിന്നതയുടെ തുടർച്ച സൗജന്യയാത്രാ പദ്ധതിയിലും

നൂറ് വർഷമായി തുറന്ന മൈതാനങ്ങളിലാണ് ശാഖകൾ നടത്തുന്നത്; പുതിയതായി ഒരു രജിസ്ട്രേഷന്റെ ആവശ്യമില്ല; ഇത്തരം നിർദ്ദേശങ്ങൾക്കു പിന്നിൽ രാഷ്‌ട്രീയ താത്പര്യം: ഡോ. മോഹൻ ഭാഗവത്

ക്ഷേത്ര സ്വര്‍ണം തട്ടിയ കേസ്: മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി. വിനോദന്‍ ബാലുശേരിയില്‍ അറസ്റ്റില്‍

വിസികളുടെ ആര്‍എസ്എസ് വേദി പങ്കിടല്‍ വിവാദം: വി.ഡി. സതീശന്റേത് രാഷ്‌ട്രീയ കാപട്യം, തീവ്രവാദ ശക്തികളുടെ പിന്തുണയുള്ളവര്‍ക്ക് മതേതരത്വം പറയാന്‍ എന്ത് അവകാശം?; രാജീവ് ചന്ദ്രശേഖര്‍

Latest News

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ പണം മാറ്റിവെച്ചു; പ്രിയതമയെ മരണം തട്ടിയെടുത്തു; 25 ലക്ഷം സൈന്യത്തിന് സംഭാവന ചെയ്ത് ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ബിജെപി വന്നു തടസ്സം മാറി; കൊൽക്കത്ത വിമാനത്താവളത്തിലെ മസ്ജിദ് മാറ്റി സ്ഥാപിക്കും; 136 വർഷം പഴക്കമുള്ള പള്ളി സ്ഥിതി ചെയ്യുന്നത് റൺവേയിൽ; നടപടി രാജ്യസുരക്ഷ മുൻനിർത്തി

92 കോടി മാവോവാദി മേഖലകളിലേക്ക് ഒഴുക്കി; അമേരിക്കൻ മിഷണറി സംഘടനയ്‌ക്കെതിരെ യുഎപിഎ; ദി തിമോത്തി ഇനിഷ്യേറ്റീവ് രാജ്യസുരക്ഷയ്‌ക്ക് ഭീഷണി

ഉത്തർപ്രദേശിൽ വൻ പോലീസ് ഏറ്റുമുട്ടൽ; സന്യാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് വീഴത്തി

യുഎസ് – ഇറാന്‍ യുദ്ധത്തിന് വിരാമം; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ധാരണ; സമാധാന കരാര്‍ ജൂണ്‍ 19-ന് ഒപ്പുവെക്കും

സംഘത്തിന് ആരും അന്യരല്ല, ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയും ക്ഷേമവും മാത്രമാണ് സംഘത്തിന്റെ ലക്ഷ്യം: ഡോ. മോഹൻ ഭാഗവത്

ചരിത്രം കുറിച്ച് നരേന്ദ്ര മോദി സ്ലൊവാക്യയില്‍; 1993-ന് ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജം; ഉദ്ഘാടന വിമാനത്തില്‍ ലക്‌നൗവിലേക്ക് 172 കര്‍ഷകര്‍; ആദ്യ വര്‍ഷം ലക്ഷ്യമിടുന്നത് 50 ലക്ഷം യാത്രക്കാരെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies