കോടികളുടെ സ്പാനിഷ് പടയെ തളച്ച 40-കാരന്‍ 'മതില്‍'; ലോകകപ്പ് വേദിയില്‍ കാണികളെ ഞെട്ടിച്ച വോസിന്യ
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കോടികളുടെ സ്പാനിഷ് പടയെ തളച്ച 40-കാരന്‍ ‘മതില്‍’; ലോകകപ്പ് വേദിയില്‍ കാണികളെ ഞെട്ടിച്ച വോസിന്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 01:10 pm IST
Facebook
Twitter
WhatsAppTelegram

അറ്റ്ലാന്റ: യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനിന്റെ സൂപ്പര്‍ താരങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തൊടുത്ത ഷോട്ടുകള്‍ ആ 40-കാരന്റെ കൈകളില്‍ തട്ടിത്തെറിക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകം അത്ഭുതത്തോടെ നോക്കിനില്‍ക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കൊച്ചുരാജ്യമായ കാബോ വെര്‍ദെയുടെ (കേപ് വെര്‍ദെ) ഗോള്‍വലയ്‌ക്ക് മുന്നില്‍ കാവല്‍നിന്ന വോസിന്യ എന്ന യോസിമാര്‍ ജോസ് എവോറ ഡിയാസ് എന്ന ഗോള്‍കീപ്പറാണ് ഒറ്റ രാത്രികൊണ്ട് ആഗോള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്.

തന്റെ നാല്‍പ്പതാം വയസ്സില്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച വോസിന്യയുടെ അവിശ്വസനീയ പ്രകടനം സോഷ്യല്‍ മീഡിയയിലും കൊടുങ്കാറ്റായി മാറി. മത്സരത്തിന് മുന്‍പ് വെറും 50,000 ഫോളോവേഴ്‌സ് ഉണ്ടായിരുന്ന താരത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ഏതാനും മണിക്കൂറുകള്‍ക്കകം ഒഴുകിയെത്തിയത് 3 മില്യണ്‍ ഫോളോവേഴ്‌സാണ്. ഈ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായംകൂടിയ രണ്ടാമത്തെ താരം എന്ന റെക്കോര്‍ഡും വോസിന്യ സ്വന്തമാക്കി.

2018 ലോകകപ്പില്‍ 45-ാം വയസ്സില്‍ കളത്തിലിറങ്ങിയ ഈജിപ്ഷ്യന്‍ താരം എസ്സാം എല്‍ ഹദാരിയാണ് ഈ പട്ടികയില്‍ ഒന്നാമന്‍. മത്സരത്തിലുടനീളം സ്‌പെയിനിനെ ഗോള്‍ നേടാന്‍ അനുവദിക്കാതെ കാബോ വെര്‍ദെ വരിഞ്ഞുമുറുക്കുകയായിരുന്നു. പ്രതിരോധക്കോട്ട പൊളിച്ച് സ്പാനിഷ് താരങ്ങളായ ഫെറാന്‍ ടോറസും മികേല്‍ ഒയര്‍സബാലും അടിച്ച ഗോളെന്നുറച്ച ഷോട്ടുകള്‍ വോസിന്യ അനായാസം തട്ടിയകറ്റി. ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ പെഡ്രിയുടെ കോര്‍ണര്‍ കിക്ക് സ്വീകരിച്ച് ഐമറിക് ലപോര്‍ട്ടെ തൊടുത്ത ബുള്ളറ്റ് ഷോട്ട് വോസിന്യ രക്ഷപ്പെടുത്തിയത് കാണികളെ സീറ്റുകളില്‍ നിന്നെഴുന്നേല്‍പ്പിച്ചു.

മത്സരത്തില്‍ സ്‌പെയിന്‍ അടിച്ച 8 ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളില്‍ 7 എണ്ണവും വോസിന്യയുടെ കൈകളില്‍ വിശ്രമിച്ചു. ഒടുവില്‍ കളിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ഈ കാബോ വെര്‍ദെ നായകന്‍ സ്വന്തമാക്കി. മത്സരം ഗോള്‍രഹിത സമനിലയില്‍ (0-0) അവസാനിച്ച വിസില്‍ മുഴങ്ങിയതും വോസിന്യ മൈതാനത്ത് ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു. ചരിത്ര നേട്ടത്തിന്റെ സന്തോഷക്കണ്ണീരാണെന്നാണ് ലോകം കരുതിയതെങ്കിലും മത്സരശേഷം താരം പങ്കുവെച്ച സങ്കടങ്ങള്‍ ഏവരുടെയും കണ്ണ് നിറയ്‌ക്കുന്നതായിരുന്നു.

അമേരിക്കന്‍ വിസ ലഭിക്കുന്നതിലുണ്ടായ കടുത്ത പ്രതിസന്ധികളും ഭാരിച്ച ചെലവുകളും കാരണം തന്റെ അമ്മയ്‌ക്ക് കളി നേരിട്ട് കാണാന്‍ സ്റ്റേഡിയത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ‘ഈയൊരു നിമിഷത്തിന് വേണ്ടിയാണ് ഞാന്‍ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്തത്. എനിക്ക് ഇപ്പോള്‍ 40 വയസ്സുണ്ട്. അമ്മ ഇവിടെ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. വിസ പ്രശ്‌നങ്ങളും വലിയ തുകയും കാരണം അവര്‍ക്ക് വരാന്‍ കഴിഞ്ഞില്ല. മത്സരശേഷം ഞാന്‍ കരഞ്ഞത് എന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയ മുത്തശ്ശനെയും മുത്തശ്ശിയെയും ഓര്‍ത്താണ്.

നിര്‍ഭാഗ്യവശാല്‍ അവര്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയി. അവരായിരുന്നു എന്റെ എല്ലാം…’ വോസിന്യ വൈകാരികമായി പറഞ്ഞു. കേപ് വെര്‍ദെയിലെ മിന്‍ഡെലോയില്‍ ജനിച്ച വോസിന്യ വെറുമൊരു ഫുട്‌ബോള്‍ താരം മാത്രമല്ല, സ്വന്തം നാട്ടിലെ ഒരു ബീച്ച് വോളിബോള്‍ പരിശീലകന്‍ കൂടിയാണ്. 2007-ല്‍ ബടുക് എഫ്സിയിലൂടെ കരിയര്‍ ആരംഭിച്ച താരം പിന്നീട് അംഗോള, മോള്‍ഡോവ, പോര്‍ച്ചുഗല്‍, സൈപ്രസ്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകള്‍ക്കായി കളിച്ചു. നിലവില്‍ പോര്‍ച്ചുഗലിലെ രണ്ടാം ഡിവിഷന്‍ ക്ലബായ ഷാവേസിന്റെ ഗോള്‍കീപ്പറാണ്.

2012-ല്‍ അന്താരാഷ്‌ട്ര കരിയര്‍ ആരംഭിച്ച വോസിന്യ 82 മത്സരങ്ങളുടെ പരിചയസമ്പത്തുമായാണ് ലോകകപ്പ് സ്വപ്‌നഭൂമിയിലേക്ക് എത്തിയത്. ഈ അവിസ്മരണീയ പുരസ്‌കാരം തന്റെ സഹതാരങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

Tags: Cape Verde's heroVozinha
Share
Tweet
SendShare

More News from this section

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

Latest News

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies