ആലപ്പുഴ: ഹരിപ്പാട് വീയപുരത്ത് 15 കാരിയെ വ്യത്യസ്ത സാഹചര്യങ്ങളിൽ നാലുപേർ പേർ പീഡിപ്പിച്ചതായി കണ്ടെത്തി. വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പീഡിപ്പിച്ചവരിൽ മൂന്ന്പേർ ബന്ധുക്കളാണ്.
പെൺകുട്ടിയെ മറ്റുള്ളവർ പീഡിപ്പിച്ച വിവരം പ്രതികൾ പരസ്പരം അറിഞ്ഞിരുന്നില്ല. പ്രതികളിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബാക്കിയുളള രണ്ടു പേർ ഒളിവിലാണ്. പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.















