പകർച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനവ്യാപക ഡ്രൈ ഡേ; ഇന്ന് മുതൽ മൂന്ന് ദിവസം തീവ്ര ശുചീകരണ യജ്ഞം
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പകർച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനവ്യാപക ഡ്രൈ ഡേ; ഇന്ന് മുതൽ മൂന്ന് ദിവസം തീവ്ര ശുചീകരണ യജ്ഞം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 01:43 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി, നിപ, ഷിഗല്ല അടക്കമുള്ള പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസത്തെ സംസ്ഥാനവ്യാപക ‘ഡ്രൈ ഡേ’ ആചരണം ആരംഭിച്ചു.

കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കാനും പരിസര ശുചിത്വം ഉറപ്പാക്കാനുമായി സ്കൂളുകൾ, ഓഫീസുകൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്.

ഇന്ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കും. നാളെ (ശനിയാഴ്ച) സർക്കാർ–സ്വകാര്യ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ഞായറാഴ്ച വീടുകളെ കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്താനാണ് തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിന്റെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാൻ കുടിവെള്ള സ്രോതസുകളും ഭക്ഷ്യസുരക്ഷയും കർശനമായി നിരീക്ഷിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അതേസമയം,കോട്ടയം മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച സ്ത്രീയുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ദക്ഷിണ സുഡാനിൽ നിന്ന് അടുത്തിടെ എത്തിയ ഇവർക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

സ്രവസാമ്പിളുകൾ വിദഗ്ധ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ടെന്നും, നിലവിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട്ട് നിപ ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പത്ത് ദിവസം മുമ്പാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതിനിടെ നിപ ലക്ഷണങ്ങളോടെ മൂന്ന് പേർ കൂടി നിരീക്ഷണത്തിലാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ കണ്ടെത്തൽ ഉണ്ടായിട്ടില്ല.

പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ വീടിനും പരിസരത്തും വെള്ളക്കെട്ട് ഒഴിവാക്കുക, തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക,എന്നീ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് ഒരേസമയം നിരവധി പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജന ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:
ShareTweetSendShare

More News from this section

‘അഗ്നിസാക്ഷി’ക്ക് അമ്പത്; പൊതുയിട വായനയുമായി ശ്രദ്ധ നേടി കരമന ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

സാന്ത്വനം പദ്ധതിയുടെ ധനസഹായം കൈമാറി; അന്തരിച്ച ഫോട്ടോഗ്രാഫര്‍ അനില്‍കുമാറിന്റെ കുടുംബത്തിന് പിന്തുണയായി ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍

‘കടക്കെണിക്ക് മേല്‍ മോഹന വാഗ്ദാനങ്ങളുടെ ബജറ്റ്’; യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമാര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘250 രൂപ താങ്ങുവില പ്രഖ്യാപനം കര്‍ഷകരെ പരിഹസിക്കുന്നത്’; യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍. ഹരി

സ്വകാര്യ ബസ്സുകൾക്ക് നികുതിയിൽ വൻ ഇളവ്; ഇലക്ട്രിക് വാഹനങ്ങൾക്കും ആശ്വാസം, ഗതാഗത മേഖലയ്‌ക്ക് ബജറ്റിൽ പ്രഖ്യാപനങ്ങൾ

കണ്ണൂരിൽ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു;ആണ്‍സുഹൃത്തിന്റെ മർദനത്തെ തുടർന്നുണ്ടായ മാനസിക വിഷമമെന്ന് കുടുംബം

Latest News

രാമക്ഷേത്ര ഭരണത്തില്‍ അഴിച്ചുപണി വേണമെന്ന് നൃപേന്ദ്ര മിശ്ര; സംഭാവന ക്രമക്കേട് വിവാദത്തിന് പിന്നാലെ നിര്‍ണായക പരാമര്‍ശം

ലോകകപ്പിന് പിന്നാലെ പുതിയ വിവാദം; അമേരിക്ക യാത്രാനുമതി നിഷേധിച്ചെന്ന് ആരോപണം, ഫിഫയെ സമീപിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്ക് തുറന്നു; 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായി ‘ദിശ’ ഗുജറാത്ത് തീരത്ത്, കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്

രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ‘ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു’

രോഹിത്തും കോഹ്ലിയും ലോകകപ്പ് പദ്ധതിയില്‍ തുടരുമോ? നിര്‍ണായക സൂചന നല്‍കി ബിസിസിഐ സെക്രട്ടറി

നീറ്റ് റീ-എക്‌സാമിന് മുന്നറിയിപ്പുമായി എന്‍ടിഎ; വ്യാജ സന്ദേശങ്ങളില്‍ വീഴരുത്, അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക

വൈഭവ് സൂര്യവംശിക്ക് തിരിച്ചടിയാകുമോ? ശ്രീലങ്ക എയ്‌ക്കെതിരായ തര്‍ക്കത്തിന് പിന്നാലെ അച്ചടക്ക നടപടി പരിഗണിച്ച് ബിസിസിഐ

വൈഭവ് സൂര്യവംശിക്ക് അവസാന അവസരമോ? ശ്രീലങ്ക എയ്‌ക്കെതിരായ ഫൈനലില്‍ തെളിയിക്കാനുള്ള നിര്‍ണായക വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies