'നടക്കാന്‍ സുരക്ഷ വേണം, അത് മൗലികാവകാശം'; രാജ്യത്തെ എല്ലാ റോഡുകളിലും നടപ്പാത ഉറപ്പാക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നടക്കാന്‍ സുരക്ഷ വേണം, അത് മൗലികാവകാശം’; രാജ്യത്തെ എല്ലാ റോഡുകളിലും നടപ്പാത ഉറപ്പാക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2026, 01:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കാല്‍നടയാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി നിര്‍ണായക നിരീക്ഷണവുമായി സുപ്രീംകോടതി. പൊതുവഴികളിലൂടെ സുരക്ഷിതമായി നടക്കാനുള്ള സൗകര്യം ഒരുക്കുന്നത് പൗരന്റെ അടിസ്ഥാന അവകാശത്തിന്റെ ഭാഗമാണെന്നും, രാജ്യത്തെ എല്ലാ റോഡുകളിലും ഗുണമേന്മയുള്ള നടപ്പാതകള്‍ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

റോഡുകളില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിക്കേണ്ടത് വാഹനങ്ങള്‍ക്കല്ല, കാല്‍നടയാത്രക്കാര്‍ക്കാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ നടപ്പാതകളുടെ അഭാവം ആളുകളെ റോഡിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാക്കുകയും അത് അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

നടപ്പാതകള്‍ കൈയേറ്റങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടുകയും ഭിന്നശേഷിക്കാര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യപ്പെടുകയും വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. നഗരങ്ങളിലും ഗ്രാമങ്ങളിലും പൊതുമരാമത്ത് വികസനത്തിന്റെ ഭാഗമായി കാല്‍നടയാത്രക്കാരുടെ ആവശ്യങ്ങള്‍ അവഗണിക്കാനാകില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

നടപ്പാതകളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനും വ്യക്തമായ നിയമപരമായ ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും നല്‍കുന്ന പ്രത്യേക നിയമനിര്‍മാണം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അതുല്‍ എസ്. ചന്ദൂര്‍ക്കറും ഉള്‍പ്പെട്ട ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(d), ആര്‍ട്ടിക്കിള്‍ 21 എന്നിവയുടെ ആത്മാവുമായി ബന്ധപ്പെട്ട അവകാശമാണ് സുരക്ഷിതമായി സഞ്ചരിക്കാനും നടക്കാനുമുള്ള അവകാശമെന്ന് കോടതി വിലയിരുത്തി.

റോഡ് വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ വേര്‍തിരിച്ചും നന്നായി പരിപാലിക്കപ്പെടുന്നതുമായ നടപ്പാതകള്‍ ഒരുക്കേണ്ടത് വികസന അതോറിറ്റികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. ഈ അവകാശം ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ പൗരന്മാര്‍ക്ക് ഭരണഘടനാപരമായും നിയമപരമായും നഷ്ടപരിഹാരം തേടാനുള്ള അവകാശവും നിലനില്‍ക്കുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Tags: Supreme Courtsafe side walksconstitutional right
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies