ബ്രസീലിന് കനത്ത തിരിച്ചടി; ഹാംസ്ട്രിംഗ് പരുക്കേറ്റ് റഫീഞ്ഞ പുറത്ത്, തിരിച്ചുവരവില്‍ അനിശ്ചിതത്വം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബ്രസീലിന് കനത്ത തിരിച്ചടി; ഹാംസ്ട്രിംഗ് പരുക്കേറ്റ് റഫീഞ്ഞ പുറത്ത്, തിരിച്ചുവരവില്‍ അനിശ്ചിതത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2026, 03:30 pm IST
Facebook
Twitter
WhatsAppTelegram

റിയോ ഡി ജനീറോ: ലോകകപ്പ് പോരാട്ടത്തിനിടെ ബ്രസീലിന് വീണ്ടും ആശങ്ക സമ്മാനിച്ച് സൂപ്പര്‍ താരം റഫീഞ്ഞയുടെ പരുക്ക്. ഹെയ്റ്റിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് കളംവിട്ട താരത്തിന് ഹാംസ്ട്രിംഗ് ഇഞ്ചുറിയാണെന്ന് മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതോടെ അടുത്ത മത്സരത്തില്‍ അദ്ദേഹത്തിന്റെ സേവനം ബ്രസീലിന് ലഭിക്കില്ലെന്നത് ഉറപ്പായിരിക്കുകയാണ്.

മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് റഫീഞ്ഞ അസ്വസ്ഥത പ്രകടിപ്പിച്ച് വൈദ്യസഹായം തേടിയത്. തുടര്‍ന്ന് കളി തുടരാന്‍ കഴിയാതെ താരം മൈതാനം വിടുകയായിരുന്നു. തുടയിലെ പേശിക്കേറ്റ പരുക്കാണ് നിലവിലെ പ്രശ്‌നമെന്ന് അധികൃതര്‍ അറിയിച്ചു.

പരുക്ക് ഗുരുതരമല്ലെന്നും ടൂര്‍ണമെന്റില്‍ നിന്ന് പൂര്‍ണമായി പുറത്താകേണ്ട സാഹചര്യമില്ലെന്നുമാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ വിലയിരുത്തല്‍. എത്രയും വേഗം തിരിച്ചെത്താന്‍ പ്രത്യേക ചികിത്സയും പുനരധിവാസ പരിശീലനവും താരത്തിന് നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നിരുന്നാലും റഫീഞ്ഞ വീണ്ടും കളത്തിലിറങ്ങുന്ന തീയതി സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. ലോകകപ്പിന്റെ നിര്‍ണായക ഘട്ടങ്ങളിലെങ്കിലും അദ്ദേഹത്തെ തിരിച്ചെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകസംഘം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലാം തവണയാണ് റഫീഞ്ഞയെ തുടയിലെ പേശിവലിവ് അലട്ടുന്നത്. ഇതേ പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്‌ക്കായി നിരവധി മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. മാര്‍ച്ചില്‍ ഫ്രാന്‍സിനെതിരായ സൗഹൃദ മത്സരത്തിലും സമാന പരിക്ക് കാരണം അദ്ദേഹം ഒരു മാസത്തിലേറെ പുറത്തിരുന്നിരുന്നു.

ഹെയ്റ്റിക്കെതിരായ മത്സരത്തില്‍ റഫീഞ്ഞയ്‌ക്ക് പകരം വിങ്ങര്‍ റയാനെയാണ് ബ്രസീല്‍ ഇറക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തില്‍ ബുധനാഴ്ച മയാമി ഗാര്‍ഡന്‍സില്‍ സ്‌കോട്ലന്‍ഡിനെ നേരിടാനിരിക്കെ റഫീഞ്ഞയുടെ അഭാവം ടീമിന്റെ ആക്രമണനിരയ്‌ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

നെയ്മര്‍ തിരിച്ചെത്തുന്ന ഘട്ടത്തില്‍ റഫീഞ്ഞ പരിക്കേറ്റ് പുറത്താകുന്നത് ബ്രസീലിന്റെ പദ്ധതികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. താരത്തിന്റെ ആരോഗ്യനില അടുത്ത ദിവസങ്ങളിലെ പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ വ്യക്തമാകൂ.

Tags: brazilraphinasuffers injury
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies