ലോകകപ്പിനിടെ ഹക്കീമിക്ക് നിയമക്കുരുക്ക്; അപ്പീല്‍ തള്ളി ഫ്രഞ്ച് കോടതി, വിചാരണഘട്ടത്തിലേക്ക് കടക്കാമെന്ന് കോടതി
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പിനിടെ ഹക്കീമിക്ക് നിയമക്കുരുക്ക്; അപ്പീല്‍ തള്ളി ഫ്രഞ്ച് കോടതി, വിചാരണഘട്ടത്തിലേക്ക് കടക്കാമെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 09:50 pm IST
FacebookTwitterWhatsAppTelegram

പാരിസ്: ഫിഫ ലോകകപ്പിനിടെ മൊറോക്കോ ഫുട്‌ബോള്‍ ടീമിനെ ആശങ്കയിലാക്കി പ്രതിരോധതാരം അഷ്‌റഫ് ഹക്കീമിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക കോടതി നടപടി. താരം സമര്‍പ്പിച്ച അപ്പീല്‍ ഫ്രഞ്ച് അപ്പീല്‍ കോടതി തള്ളിയതോടെ കേസില്‍ വിചാരണയ്‌ക്ക് മുന്നോട്ടുപോകാനുള്ള സാഹചര്യം രൂപപ്പെട്ടു. ഗ്രൂപ്പ് സിയിലെ സ്‌കോട്ട്‌ലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ നടപടി.

2023-ല്‍ പാരിസിലെ സ്വന്തം വസതിയില്‍ 24-കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹക്കീമിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിചാരണ നടത്താന്‍ മതിയായ തെളിവുകളുണ്ടെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കുന്നത്.

എന്നാല്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ഹക്കീമി ആവര്‍ത്തിച്ച് നിഷേധിച്ചു. സത്യം കോടതിയില്‍ അവതരിപ്പിക്കാനുള്ള അവസരമായാണ് വിചാരണയെ കാണുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ പ്രതികരിച്ചു. ”എന്റെ ജീവിതത്തെയും കുടുംബത്തെയും സത്യത്തെയും മറികടന്ന് എന്റേതല്ലാത്ത ഒരു കഥ പ്രചരിപ്പിക്കപ്പെടുകയാണ്. പ്രശസ്തിയുടെ പേരില്‍ എളുപ്പത്തില്‍ ലക്ഷ്യമാക്കപ്പെടുന്ന വ്യക്തിയായി പലപ്പോഴും ഞാന്‍ മാറുന്നുവെന്ന തോന്നലുണ്ട്. കോടതിയില്‍ എന്റെ നിലപാട് വ്യക്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്,” എന്നാണ് ഹക്കീമിയുടെ പ്രതികരണം.

വിചാരണ എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികാരികളില്‍ നിന്നോ മറ്റ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നോ കൂടുതല്‍ പ്രതികരണങ്ങളും പുറത്തുവന്നിട്ടില്ല.

അതേസമയം, വെള്ളിയാഴ്ച പുലര്‍ച്ചെ 3.30-ന് നടക്കുന്ന സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തിനാണ് മൊറോക്കോ ഒരുങ്ങുന്നത്. ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച മൊറോക്കോയ്‌ക്ക് മുന്നേറ്റം ലക്ഷ്യമിട്ട് നിര്‍ണായക പോരാട്ടമാണ് ഇനി കാത്തിരിക്കുന്നത്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കൊപ്പമുള്ള രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ പങ്കാളിയായ ഹക്കീമിയെ ചുറ്റിപ്പറ്റിയുള്ള നിയമവിവാദം ലോകകപ്പ് വേദിയിലും ചര്‍ച്ചയാകുകയാണ്.

Tags: fifa world cupmorocoachraf hakimistand trial for rape
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

റൊണാള്‍ഡോ വിവാഹിതനാകുന്നു? മെദീരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ടുകള്‍ പുറത്ത്

ഫിഫ പ്രസിഡന്റിന് കനത്ത തിരിച്ചടി; ഇന്‍ഫാന്റിനോയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുവേഫ

ലോകകപ്പ് വില്‍ക്കാന്‍ അനുവദിക്കില്ല; ലോക ഫുട്‌ബോളിന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഫിഫ; ഓഹരി വില്‍പ്പന പദ്ധതി പിന്‍വലിച്ചു

Latest News

അഭിമന്യു വധക്കേസ്; നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം; കേരളം–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

മനോരോഗവിദഗ്‌ദ്ധ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘർഷം എന്ന് പൊലീസ്

വയനാട്ടിൽ റെഡ് അലർട്ട്; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ ചോദ്യം ചെയ്ത് വിട്ടയക്കണം ; ചെന്നൈ ഹൈക്കോടതി, അന്വേഷണവുമായി സഹകരിക്കാനും ഉദയനിധിക്ക് നിർദേശം

കോട്ടയത്ത് വെള്ളക്കെട്ടിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് എടുക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു; പ്ലാസ്റ്റിക് കയറിൽ കുടുങ്ങി ദാരുണാന്ത്യം

വെള്ളം കയറിയ വീടുകൾക്ക് ₹10,000 ധനസഹായം; ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ, നദികളിലെ മണ്ണ് നീക്കാനും നടപടി, പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies