സിനിമ റദ്ദാക്കിയ വിവരം അറിയിച്ചില്ല: ബുക്ക് മൈ ഷോയ്ക്ക് 10,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മിഷൻ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമ റദ്ദാക്കിയ വിവരം അറിയിച്ചില്ല: ബുക്ക് മൈ ഷോയ്‌ക്ക് 10,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മിഷൻ

ഷോ റദ്ദാക്കുകയോ മാറ്റുകയോ ചെയ്താൽ വിവരം ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കുന്നത് പ്ലാറ്റ്ഫോമിന്റെ ഉത്തരവാദിത്തമാണെന്ന് വിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 02:37 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: സിനിമാ ഷോ റദ്ദാക്കിയ വിവരം ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാത്തതിന് പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയ്‌ക്ക് പിഴ വിധിച്ച് ഉപഭോക്തൃ കമ്മിഷൻ. ഹൈദരാബാദ് ജില്ലാ കൺസ്യൂമർ കമ്മിഷൻ ഒന്നാണ് പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടത്.

കൂക്കട്ട്പള്ളി സ്വദേശിയായ നാരായണൻ കുട്ടിഗോപാലകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. 2025 ജനുവരി 1-ന് ഹൈദരാബാദ് ലുലു മാളിലെ സിനിപോളിസ് തിയറ്ററിൽ സിനിമ കാണുന്നതിനായി ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

എന്നാൽ തിയറ്ററിൽ എത്തിയപ്പോൾ താൻ ബുക്ക് ചെയ്ത ഷോ റദ്ദാക്കിയതായും പകരം മറ്റൊരു സിനിമയാണ് പ്രദർശിപ്പിക്കുന്നതെന്നും അറിയുകയായിരുന്നു. ഷോ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ബുക്ക് മൈ ഷോ അല്ലെങ്കിൽ തിയറ്റർ അധികൃതർ മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഇതേത്തുടർന്നാണ് ഉപഭോക്താവ് കമ്മിഷനെ സമീപിച്ചത്.

കേസ് പരിഗണിക്കുമ്പോൾ, ബുക്ക് മൈ ഷോ തങ്ങൾ വെറും ഇടനിലക്കാരാണെന്നും ഷോ റദ്ദാക്കൽ, സമയം മാറ്റം തുടങ്ങിയ കാര്യങ്ങൾ തിയറ്റർ മാനേജ്മെന്റിന്റെ അധികാരപരിധിയിലാണെന്നും വാദിച്ചു. കൂടാതെ ടിക്കറ്റ് തുക ഉടൻ തന്നെ തിരികെ നൽകിയതായും കമ്പനി അറിയിച്ചു.

എന്നാൽ ഈ വാദങ്ങൾ കമ്മിഷൻ തള്ളി. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ഷോ റദ്ദാക്കുകയോ മാറ്റുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ അതിന്റെ വിവരം ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കുന്നത് പ്ലാറ്റ്ഫോമിന്റെ ഉത്തരവാദിത്തമാണെന്ന് കമ്മിഷൻ വ്യക്തമാക്കി. അറിയിപ്പ് നൽകാതിരുന്നത് സേവന വീഴ്ചയാണെന്നും കമ്മിഷൻ വിലയിരുത്തി.

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകൾ ഉപഭോക്തൃ സംരക്ഷണ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു. ടിക്കറ്റ് തുക തിരികെ നൽകിയതുകൊണ്ട് മാത്രം ഉപഭോക്താവിന് ഉണ്ടായ ബുദ്ധിമുട്ടിനും സമയനഷ്ടത്തിനും പരിഹാരമാകില്ലെന്നും വിധിയിൽ പറയുന്നു.

Tags: Book My Show
Share
Tweet
SendShare

More News from this section

അട്ടപ്പാടിയില്‍ പുഴയില്‍ ചാക്കുകെട്ടുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി; ഫോറന്‍സിക് സംഘം സ്ഥലത്ത്

യുപിയിലേയ്‌ക്ക് കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പര്യടനത്തിന് തുടക്കം

അട്ടപ്പാടിയിലെ ആരോഗ്യസേവനത്തിന് അംഗീകാരം; പി.പി. മുകുന്ദൻ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ആധാറും യു.എച്ച്.ഐ.ഡി കാർഡും  കൈവശമില്ല; കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

Latest News

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ കോഴിക്കോട്; 11 വര്‍ഷത്തിന് ശേഷം ആതിഥേയരായി ജില്ല

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; എട്ടുപേരെ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

വിവാഹാലോചനയിലൂടെ വിശ്വാസം നേടി; ബെംഗളൂരുവിലെ വനിതാ ഡോക്ടറില്‍ നിന്ന് 22.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ലോക ഭൂപടം ‘ശരിയാക്കാന്‍’ ഇന്ത്യയും ഒപ്പം; ജമ്മു കശ്മീര്‍, ലഡാക്കില്‍ തെറ്റായ ചിത്രീകരണം വേണ്ടെന്ന് കേന്ദ്രം

ടി20യില്‍ ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്; ക്യാപ്റ്റനായി 150 മത്സരങ്ങള്‍

ഷെഫാലി വര്‍മ്മയ്‌ക്ക് ചരിത്രനേട്ടം; വനിതാ ടി20യില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

18 ഓവര്‍, 12 മെയ്ഡന്‍, 5 വിക്കറ്റ്; കൗണ്ടിയില്‍ സായ് കിഷോറിന്റെ സ്പിന്‍ മാജിക്, ഗ്ലോസ്റ്റെര്‍ഷെറിന് തകര്‍പ്പന്‍ ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies