പത്തനംതിട്ട: ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തുന്ന പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഹിന്ദു കുടുംബത്തെ മതപരിവർത്തനത്തിന് വിധേയമാക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
പാസ്റ്റർ തോമസ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഹിന്ദു ദൈവങ്ങളെയും വിശ്വാസരീതികളെയും അവഹേളിക്കുന്ന രീതിയിലുള്ള പരാമർശങ്ങളാണ് ബിനുവിന്റെയും തോമസിന്റെയും പ്രസംഗത്തിലുള്ളത്.
പ്രചരിക്കുന്ന വീഡിയോയിൽ ഒരു ഹിന്ദു കുടുംബത്തെ മതപരിവർത്തനത്തിന് വിധേയമാക്കുന്ന ദൃശ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. “ഭദ്രകാളി കുടുംബ കലഹമുണ്ടാക്കും” എന്ന തരത്തിലുള്ള പരാമർശങ്ങൾ പാസ്റ്റർ ബിനു നടത്തിയത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, പത്തനംതിട്ടയിലെ എലോഹിം വർഷിപ്പ് സെന്ററിൽ നടന്ന പ്രാർത്ഥനാ യോഗത്തിനിടയിൽ പാസ്റ്റർ കെ.എ. തോമസ് നടത്തിയ പറയുന്ന പ്രസംഗത്തിന്റെ ഭാഗങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബിജെപി പ്രവർത്തകർക്കെതിരെ കൊലവിളി സ്വഭാവത്തിലുള്ള പരാമർശങ്ങളാണ് പാസ്റ്റർ കെ.എ. തോമസ് നടത്തിയത്.
ബാലവേല ഉൾപ്പെടെയുള്ള ഗുരുതരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നേരത്തെ തന്നെ ഈ കേന്ദ്രത്തിനെതിരെ ഉയർന്നിരുന്നു. നിലവിലെ ദൃശ്യങ്ങൾ ഈ വിവാദങ്ങൾക്ക് കൂടുതൽ ശക്തി നൽകിയിരിക്കുകയാണ്.
ഇരു സംഭവങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിഷയത്തിൽ ഔദ്യോഗിക പ്രതികരണങ്ങളോ സ്ഥിരീകരണങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.















