ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 05:21 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പൂനെയിലെ  ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. മരിച്ച യുവാവിന്റെ പ്രതിശ്രുതവധുവിനെയും  കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം അപകടമരണമായി കരുതിയ സംഭവം അന്വേഷണത്തിനൊടുവിൽ ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

ജൂൺ 18-ന് ലോഹഗഡ് കോട്ടയിലാണ് സംഭവം. പൂനെ സ്വദേശിയായ 26-കാരൻ കേതൻ അഗർവാളാണ് മരിച്ചത്.  കേതന്റെയും സിയ ഗോയലിന്റെയും വിവാഹം ഈ വർഷം അവസാനം നിശ്ചയിച്ചിരുന്നു. വിവാഹ ഒരുക്കങ്ങൾ കുടുംബങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് കൊലപാതകം.

ജൂൺ 18-ന് ജന്മദിനം ആഘോഷിക്കാമെന്ന് പറഞ്ഞാണ് സിയ ഗോയൽ കേതനെ ലോഹഗഡ് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോട്ടയുടെ മുകളിൽ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ സിയയും കാമുകനും ചേർന്ന് കേതനെ ഏകദേശം 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു.

ആദ്യം അബദ്ധത്തിൽ സംഭവിച്ച അപകടമെന്നാണ് പൊലീസ് അടക്കം കരുതിയത്. എന്നാൽ ട്രെക്കിംഗിൽ വിദഗ്ധനായ കേതൻ ഇത്തരത്തിൽ അബദ്ധത്തിൽ വീഴാൻ സാധ്യത കുറവാണെന്ന കുടുംബത്തിന്റെ സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. മൊബൈൽ ഫോൺ വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയിൽ നിന്നാണ് കൊലപാതകത്തിന്റെ സൂചനകൾ പൊലീസിന് ലഭിച്ചത്.

കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോയെന്നുമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags: ArrestMurder
ShareTweetSendShare

More News from this section

മദ്രസയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബിഹാർ സ്വദേശിയായ മൗലയ്‌ക്കായി വ്യാപക തിരച്ചിൽ

അമോണിയ വാതക ചോർച്ച ദുരന്തം; മരണം 9 ആയി, ജീവൻ നഷ്ടമായവരിൽ ഒഡീഷ-അസം സ്വദേശിനികളും

‘’പൗരന്മാരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു, ഇൻസ്റ്റാഗ്രാം അതിനല്ല’: ഡോക്ടറുടെ റീൽസിനെതിരെ ഹൈക്കോടതി; ക്രിമിനൽ കേസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് കർശന നിയന്ത്രണം: എൻജിഒകൾ പ്രവർത്തന മേഖല വ്യക്തമാക്കണം; മതപരിവർത്തനത്തിന് വിലക്ക്

എന്താല്ലേ!!! മൂന്ന് സംസ്ഥാനങ്ങളിൽ നാല് വോട്ടർ ഐഡികൾ; നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട് 

Latest News

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

കാടും കോടമഞ്ഞും പ്രണയവും; ഹൃദയം കവരുന്ന പത്തനംതിട്ട ഹണിമൂൺ കേന്ദ്രങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies