ചരിത്രസത്യങ്ങൾ മറച്ചുവെക്കരുത്, ജനാധിപത്യത്തിന്റെ കറുത്ത അധ്യായം പുതുതലമുറ അറിയണം:അടിയന്തരാവസ്ഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹം: പി.എസ് ഗോപകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചരിത്രസത്യങ്ങൾ മറച്ചുവെക്കരുത്, ജനാധിപത്യത്തിന്റെ കറുത്ത അധ്യായം പുതുതലമുറ അറിയണം:അടിയന്തരാവസ്ഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹം: പി.എസ് ഗോപകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 02:28 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: 1975-ലെ അടിയന്തരാവസ്ഥയെ ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനുള്ള എൻസിഇആർടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് (എ ബി ആർ എസ് എം) ദക്ഷിണ ക്ഷേത്ര പ്രമുഖ് പി.എസ്. ഗോപകുമാർ.

ഇന്ത്യൻ ജനാധിപത്യം നേരിട്ട എക്കാലത്തെയും വലിയ വെല്ലുവിളികളിലൊന്നായ അടിയന്തരാവസ്ഥയെക്കുറിച്ച് പുതുതലമുറയ്‌ക്ക് അറിയാനുള്ള അവസരമാണ് ഈ തീരുമാനത്തിലൂടെ ലഭിച്ചതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

1975 ജൂൺ 25-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 21 മാസത്തോളം രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങളിൽ ഗുരുതര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കാലഘട്ടമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുകയും പത്രസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയുടെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ സ്വതന്ത്ര പഠനവും ചരിത്രാന്വേഷണവുമാണ് ഇതുവരെ ആശ്രയമായിരുന്നതെന്നും, ഇത്തരമൊരു നിർണായക ചരിത്രസംഭവം വിദ്യാർഥികൾക്ക് പഠിപ്പിക്കാതിരുന്നത് ഭരണകൂടത്തിന്റെ വീഴ്ചയായിരുന്നുവെന്നും പി.എസ്. ഗോപകുമാർ അഭിപ്രായപ്പെട്ടു.

ചരിത്രത്തെ വളച്ചൊടിക്കുന്നതുപോലെ തന്നെ ചരിത്രസത്യങ്ങളെ തമസ്കരിക്കുന്നതും ഗുരുതരമായ അപരാധമാണെന്ന് അദ്ദേഹം പറഞ്ഞു. മൂടിവെക്കപ്പെട്ട അടിയന്തരാവസ്ഥക്കാലത്തെ ചരിത്രസത്യങ്ങൾ ഇനി പാഠപുസ്തകങ്ങളിലൂടെ വിദ്യാർത്ഥികളുടെ മുന്നിലെത്തുന്നത് ജനാധിപത്യ ബോധം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പ്രത്യേക അധ്യായം ഉൾപ്പെടുത്തിയതായി എൻസിഇആർടി അറിയിച്ചിരുന്നു. പൗരസ്വാതന്ത്ര്യം, ഭരണഘടനാപരമായ സംരക്ഷണം, അധികാര ദുരുപയോഗത്തിന്റെ ഭീഷണി തുടങ്ങിയ വിഷയങ്ങളെ വിദ്യാർത്ഥികൾക്ക് കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പാഠഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags: Emergency
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies