ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 08:52 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ വന്‍ ആശങ്ക പരത്തി രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ‘ചൈന സുന്‍’ ലക്ഷ്യമാക്കി ഒരു ചെറുവിമാനം ഇടിച്ചുകയറിയതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ തോതില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അപകടത്തില്‍ ആളപായമുണ്ടായോയെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള CITIC ഗ്രൂപ്പിന്റെ ആസ്ഥാനമായ ചൈന സുന്‍ കെട്ടിടത്തിന്റെ മുകള്‍ഭാഗത്താണ് വിമാനം ഇടിച്ചുകയറിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ കെട്ടിടത്തില്‍ നിന്ന് അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചതായും സമീപപ്രദേശങ്ങളില്‍ പരിഭ്രാന്തി പരന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അപകടത്തിന് പിന്നാലെ കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ജീവനക്കാരെയും മറ്റ് ആളുകളെയും സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ അടിയന്തരമായി ഒഴിപ്പിച്ചു. അഗ്‌നിരക്ഷാസേന, പൊലീസ്, ആംബുലന്‍സുകള്‍ എന്നിവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടസ്ഥലത്തിന് ചുറ്റുമുള്ള മേഖല സുരക്ഷാ സേന പൂര്‍ണമായും നിയന്ത്രണത്തിലാക്കി.

സംഭവവുമായി ബന്ധപ്പെട്ടതായി പറയപ്പെടുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് നിന്ന് അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കുന്നതും വിമാനത്തിന്റെ ഭാഗങ്ങള്‍ സമീപത്ത് കിടക്കുന്നതും ചില ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ടാക്സിയുടെ ചില്ലുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ച് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഭവത്തിന് പിന്നാലെ ചൈന സുന്‍ പരിസരത്ത് സുരക്ഷ കര്‍ശനമാക്കി. നിരവധി റോഡുകള്‍ താത്കാലികമായി അടച്ചിട്ടതായും പൊതുജനങ്ങളെ പ്രദേശത്തുനിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചിലരെ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് പൊലീസ് വിലക്കിയതായും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഭ്യമായ പ്രാഥമിക വിവരങ്ങള്‍ പ്രകാരം, അപകടത്തില്‍പ്പെട്ടത് ചൈനയില്‍ നിര്‍മ്മിച്ച Sunward SA60L Aurora എന്ന ലൈറ്റ് സ്‌പോര്‍ട് വിമാനമായിരിക്കാമെന്നാണ് സൂചന. ഒരു പ്രാദേശിക ജനറല്‍ ഏവിയേഷന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചില ഫ്‌ലൈറ്റ് ട്രാക്കിംഗ് വിവരങ്ങള്‍ പ്രകാരം വിമാനം നിശ്ചയിച്ച പാതയില്‍ നിന്ന് വ്യതിചലിച്ച ശേഷമാണ് അപകടമുണ്ടായതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിമാനം എങ്ങനെ കെട്ടിടത്തില്‍ ഇടിച്ചുകയറി എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അപകടകാരണം, വിമാനത്തിലുണ്ടായിരുന്നവരുടെ എണ്ണം, പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ വിവരങ്ങള്‍ എന്നിവ ചൈനീസ് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് ഔദ്യോഗിക വിശദീകരണവും അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Tags: ChinaBeijingaircraft crashes
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies