'കറാച്ചി ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കില്ല'; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, 'ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ'
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കറാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

Greeshma M NairbyGreeshma M Nair
Jun 28, 2026, 07:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കറാച്ചി യിലെ സിന്ധ് റേഞ്ചേഴ്സ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തിയ പാകിസ്താന്റെ ആരോപണങ്ങള്‍ ശക്തമായി തള്ളി ഇന്ത്യ. ആരോപണങ്ങള്‍ ‘അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്’ എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മറ്റുള്ളവര്‍ക്കെതിരെ വിരല്‍ചൂണ്ടുന്നതിന് പകരം സ്വന്തം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകര ശൃംഖലകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് പാകിസ്താന്‍ ചെയ്യേണ്ടതെന്നും ഇന്ത്യ തിരിച്ചടിച്ചു.

വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ, കരാച്ചി സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ പാകിസ്താനില്‍ ഉയരുന്ന ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നതായി അറിയിച്ചു. പാകിസ്താന്‍ സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ ഇല്ലാതാക്കാന്‍ വിശ്വസനീയമായ നടപടികള്‍ സ്വീകരിക്കണമെന്നും, ഭീകരവാദത്തെ ഭരണനയത്തിന്റെ ഉപാധിയായി ഉപയോഗിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു.

ശനിയാഴ്ച വൈകിട്ടാണ് കറാച്ചി യിലെ സിന്ധ് റേഞ്ചേഴ്സിന്റെ ഭിട്ടായ് വിംഗ് ആസ്ഥാനത്തിന് നേരെ ആയുധധാരികള്‍ ആക്രമണം നടത്തിയത്. വാഹനം ഉപയോഗിച്ച് പ്രധാന കവാടം തകര്‍ത്ത് അകത്തുകയറിയ ആക്രമികള്‍ ഗ്രനേഡുകള്‍ എറിഞ്ഞതിനെ തുടര്‍ന്ന് വന്‍ സ്‌ഫോടനങ്ങളും മണിക്കൂറിലേറെ നീണ്ട വെടിവെപ്പും അരങ്ങേറി. സുരക്ഷാസേനയുടെ തിരിച്ചടിയില്‍ ആറ് ഭീകരര്‍ കൊല്ലപ്പെടുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു.

ആക്രമണത്തില്‍ നാല് സിന്ധ് റേഞ്ചേഴ്സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും പാകിസ്താന്‍ സ്ഥിരീകരിച്ചു. നിരോധിത സംഘടനയായ തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താനുമായി ബന്ധമുള്ള ജമാഅത്ത്-ഉല്‍-അഹ്‌റാര്‍ എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. 2024 ഒക്ടോബറില്‍ കരാച്ചി വിമാനത്താവളത്തിന് സമീപം നടന്ന ചാവേര്‍ ആക്രമണത്തില്‍ രണ്ട് ചൈനീസ് എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ടതിന് ശേഷം നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ പാകിസ്താന്‍ അധികൃതര്‍ വ്യാപക പരിശോധനയും അന്വേഷണം ആരംഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ടി.ടി.പി ഭീകരര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നതിനിടെയാണ് കറാച്ചി ആക്രമണവും അതിനെ ചൊല്ലിയുള്ള ഇന്ത്യ-പാകിസ്താന്‍ വാക്‌പോരും പുതിയ രാഷ്‌ട്രീയ-സുരക്ഷാ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

Tags: India rejectsPak's Karachi blast
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies