അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2026, 09:13 am IST
Facebook
Twitter
WhatsAppTelegram

അടിമാലി: കെ.എസ്.ആർ.ടി.സി യുടെ സൗജന്യ യാത്രാ പദ്ധതിയെ തുടർന്ന് ഇടുക്കി ജില്ലയിലെയും സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ. വൻ സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിൽ ജില്ലയിലെ ഏകദേശം 250 സ്വകാര്യ ബസുകൾ താത്കാലികമായി സർവീസ് നിർത്താനൊരുങ്ങുകയാണ്. ഇതിനായി ജി-ഫോം നൽകാനാണ് ബസുടമകളുടെ നീക്കം.

നിശ്ചിത കാലയളവിൽ വാഹനം സർവീസിൽ ഇറക്കില്ലെന്ന് ബന്ധപ്പെട്ട അധികൃതരെ മുൻകൂട്ടി അറിയിക്കുന്ന നടപടിയാണ് ജി-ഫോം. ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ആരംഭിച്ചതിന് പിന്നാലെ ജില്ലയിലെ 60 ശതമാനം സ്വകാര്യ സർവീസുകളും നഷ്ടത്തിലായതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.

ഇടുക്കി ജില്ലയിൽ വിവിധ റൂട്ടുകളിലായി ഏകദേശം 2000 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 12.5 ശതമാനം സർവീസുകൾക്ക് ജി-ഫോം നൽകാനാണ് തീരുമാനം. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ അസോസിയേഷൻ ഉടൻ അടിയന്തര യോഗം ചേരും.

നികുതി 50 ശതമാനം കുറച്ചിട്ടും വലിയ ആശ്വാസമില്ലെന്നാണ് ബസുടമകളുടെ പ്രതികരണം. ഓരോ ദിവസവും 3000 മുതൽ 4000 രൂപ വരെ നഷ്ടമുണ്ടാകുന്നതായി അവർ പറയുന്നു. ടാക്സ് ഇളവ് മാത്രം പ്രതിസന്ധി പരിഹരിക്കാൻ മതിയാകില്ലെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

കെ.എസ്.ആർ.ടി.സി യുടെ സൗജന്യയാത്രാ സർവീസുകൾ പത്ത് മിനിറ്റ് ഇടവിട്ട് ഓടുന്ന എറണാകുളം–മൂന്നാർ റൂട്ടിലാണ് ഏറ്റവും വലിയ തിരിച്ചടി അനുഭവപ്പെടുന്നത്. തൊടുപുഴ–വണ്ണപ്പുറം–ചെറുതോണി, രാജാക്കാട്–നെടുങ്കണ്ടം, കുമളി–എറണാകുളം, കുമളി–കോട്ടയം, അടിമാലി–മൂന്നാർ, ചെറുതോണി–അടിമാലി റൂട്ടുകളിലും നഷ്ടം രൂക്ഷമാണ്.

പ്രധാന സ്റ്റാൻഡുകളിൽ നിന്ന് സ്വകാര്യ ബസുകൾ സർവീസ് ആരംഭിക്കുമ്പോൾ ഓരോ വാഹനത്തിലും പത്ത് മുതൽ പതിനഞ്ച് വരെ യാത്രക്കാരാണ് ഉള്ളതെന്നും ഉടമകൾ പറയുന്നു.

തമിഴ്നാട് അതിർത്തി കടന്ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി യുടെ സൗജന്യയാത്രാ ബസുകളിൽ അവിടത്തെ സ്ത്രീകൾക്കും സൗജന്യ യാത്ര ലഭിക്കുന്നതും സ്വകാര്യ ബസ് മേഖലയെ കൂടുതൽ ബാധിക്കുന്നതായി ബസുടമകൾ ആരോപിക്കുന്നു. അതേസമയം, തമിഴ്നാട് കോർപ്പറേഷന്റെ സൗജന്യ യാത്രാ ബസുകൾ കേരള അതിർത്തി കടന്നാൽ ഈ ആനുകൂല്യം ലഭിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Tags: KSRTC
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies