ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2026, 09:22 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ലഹരിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന പേരിൽ സോഷ്യൽ മീഡിയയിലടക്കം സജീവമായിരുന്ന യുവാവ് തന്നെ എംഡിഎംഎയുമായി പോലീസിന്റെ പിടിയിലായി. ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡൻറ്  പത്തനംതിട്ട എഴുമറ്റൂർ കൈമല സ്വദേശി ഷർഫിൻ സെബാസ്റ്റ്യൻ (25) ആണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഷർഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 1.590 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പുസ്തകങ്ങൾക്കിടയിൽ ഒരുക്കിയിരുന്ന രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.

പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തെ സ്വന്തം മുറി കാണിക്കാതിരിക്കുകയും മറ്റൊരു മുറിയിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും വിശദമായ പരിശോധനയിൽ ഒളിപ്പിച്ചുവെച്ചിരുന്ന എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

തുടർ പരിശോധനയിൽ ലഹരിമരുന്ന് വലിക്കാൻ ഉപയോഗിച്ചിരുന്ന  ഗ്ലാസ് ബബ്ലർ, ഫ്യൂമിംഗ് പൈപ്പുകൾ, സിഗരറ്റിൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കും.

പ്രതിയുടെ പക്കൽ നിന്നും ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ (ADMIN)’ എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റെന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡും പോലീസ് കണ്ടെടുത്തു. സംഘടനയുടെ പ്രവർത്തനങ്ങളും അതിന്റെ ആധികാരികതയും സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

പിടിയിലായ ഷർഫിനെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. ലഹരിമരുന്ന് എത്തിച്ച ശൃംഖലയും ഇയാളുമായി ബന്ധപ്പെട്ട മറ്റ് കണ്ണികളും കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags: ArrestMDMA IN KERALA
ShareTweetSendShare

More News from this section

വ്യാജ ആധാർ കാർഡുമായി കേരളത്തിൽ സുഖജീവിതം; കോഴിക്കോട് മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

പനി ബാധിച്ച് ചികിത്സ തേടിയ 26കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

Latest News

വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

‘പാകിസ്ഥാൻ പ്രാദേശിക സമാധാനത്തിന് ഭീഷണി’; അഫ്ഗാനിസ്ഥാൻ ജനവാസ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ

ചമ്പലിനെ വിറപ്പിച്ച കൊള്ളക്കാരൻ ജഗൻ ഗുർജാർ ജയിലിൽ കൊല്ലപ്പെട്ടു; തൂവാല കൊണ്ട് കഴുത്തുഞെരിച്ച് കൊന്നെന്ന് സഹതടവുകാരൻ

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies