ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2026, 10:31 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഭാര്യയ്‌ക്ക് സ്വന്തമായി മതിയായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ, ഭർത്താവിൽ നിന്ന് ജീവനാംശം  ലഭിക്കാൻ  സ്വതവേയുള്ള നിയമപരമായ അവകാശമല്ലെന്ന് കർണാടക ഹൈക്കോടതി. ജീവനാംശം അനുവദിക്കുമ്പോൾ  സ്ത്രീയാണെന്ന ഒറ്റ കാരണത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാകില്ല. ഇരുകക്ഷികളുടെയും സാമ്പത്തിക സാഹചര്യം, വരുമാനം, ജീവിതനിലവാരം എന്നിവ സമഗ്രമായി പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു.

ഗാർഹിക പീഡന നിയമം, ഹിന്ദു ദത്തെടുക്കലും ജീവനാംശവും സംബന്ധിച്ച നിയമം, ക്രിമിനൽ പ്രൊസീജർ കോഡ് എന്നിവ പ്രകാരം ഹർജി നൽകിയെന്ന കാരണത്താൽ മാത്രം ഭർത്താവ് ജീവനാംശം നൽകണമെന്ന് നിർബന്ധിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓരോ കേസും അതിന്റെ പ്രത്യേക സാഹചര്യങ്ങളും തെളിവുകളും വിലയിരുത്തിയാണ് തീരുമാനിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

പരിഗണിച്ച കേസിൽ ഭാര്യയ്‌ക്ക് സ്ഥിരവരുമാനമുണ്ടെന്നും ഭർത്താവിനേക്കാൾ ഉയർന്ന വരുമാനമാണ് ലഭിക്കുന്നതെന്നും കോടതി രേഖപ്പെടുത്തി. സാമ്പത്തിക ബാധ്യതകളെക്കുറിച്ചും വായ്പകളെക്കുറിച്ചും ആവശ്യമായ രേഖകളും വ്യക്തമായ വിവരങ്ങളും ഹർജിക്കാരി സമർപ്പിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അതിനാൽ ജീവനാംശം അനുവദിക്കുന്നതിൽ സാമ്പത്തിക യാഥാർഥ്യങ്ങൾ നിർണായകമാണെന്ന് കോടതി വ്യക്തമാക്കി.

ജീവനാംശവുമായി ബന്ധപ്പെട്ട കേസുകളിൽ ലിംഗപരമായ മുൻധാരണകൾക്ക് പകരം നീതിയുക്തവും വസ്തുനിഷ്ഠവുമായ സമീപനമാണ് കോടതികൾ സ്വീകരിക്കേണ്ടതെന്ന് ഈ വിധി വ്യക്തമാക്കുന്നതായി നിയമവിദഗ്ധർ വിലയിരുത്തുന്നു. ഭാര്യയുടെ വരുമാനം, ഭർത്താവിന്റെ വരുമാനം, ഇരുവരുടെയും സാമ്പത്തിക ബാധ്യതകൾ, ജീവിതനിലവാരം എന്നിവയെല്ലാം പരിശോധിച്ച ശേഷമേ ജീവനാംശം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകാവൂവെന്നാണ് കർണാടക ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

 

Tags: Karnataka High courtDivorce caseMaintaince allowance
ShareTweetSendShare

More News from this section

കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

17-കാരിയെ തടവിലാക്കി മതംമാറ്റാൻ ശ്രമം; കലിമ ചൊല്ലാനും ഗോമാംസം കഴിപ്പിക്കാനും നിർബന്ധിച്ചു; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

‘പാകിസ്ഥാൻ പ്രാദേശിക സമാധാനത്തിന് ഭീഷണി’; അഫ്ഗാനിസ്ഥാൻ ജനവാസ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ചമ്പലിനെ വിറപ്പിച്ച കൊള്ളക്കാരൻ ജഗൻ ഗുർജാർ ജയിലിൽ കൊല്ലപ്പെട്ടു; തൂവാല കൊണ്ട് കഴുത്തുഞെരിച്ച് കൊന്നെന്ന് സഹതടവുകാരൻ

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

Latest News

ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ

വ്യാജ ആധാർ കാർഡുമായി കേരളത്തിൽ സുഖജീവിതം; കോഴിക്കോട് മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

പനി ബാധിച്ച് ചികിത്സ തേടിയ 26കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies