മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 02:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് മേൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. അസോസിയേഷനെതിരെ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

തനിക്കെതിരായ നടപടി ചോദ്യം ചെയ്ത് ശ്രീശാന്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളപ്പെട്ടിരുന്നു. തുടർന്ന്, കെസിഎയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പൂർണ ഖേദം രേഖപ്പെടുത്തി താരം നിരുപാധിക മാപ്പപേക്ഷ സമർപ്പിച്ചു.

ഇന്ന് ചേർന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിൽ മാപ്പപേക്ഷ വിശദമായി പരിഗണിച്ചു. ശ്രീശാന്ത് തെറ്റ് ഏറ്റുപറഞ്ഞ് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് ഐകകണ്ഠ്യേന പിൻവലിക്കാൻ യോഗം തീരുമാനിച്ചതായി അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതേസമയം, ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. സംഘടനയുടെ അന്തസ്സിനും അച്ചടക്കത്തിനും വിരുദ്ധമായ പ്രവർത്തനങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വ്യക്തമാക്കി.

വിലക്ക് നീങ്ങിയതോടെ വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ശ്രീശാന്തിന് വീണ്ടും സജീവമാകാൻ വഴിയൊരുങ്ങി. ‘ഏരീസ് കൊല്ലം സെയിലേഴ്‌സ്’ ടീമിന്റെ സഹഉടമയായി തുടരുന്നതിനും ഇനി തടസമുണ്ടാകില്ല.

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിനെ ചൊല്ലിയ വിവാദങ്ങൾക്കിടെയായിരുന്നു കെസിഎക്കെതിരെ ശ്രീശാന്തിന്റെ രൂക്ഷ വിമർശനം. ഇതാണ് അച്ചടക്ക നടപടിയിലേക്ക് നയിച്ചത്. മാപ്പപേക്ഷ അംഗീകരിക്കപ്പെട്ടതോടെ നീണ്ട വിവാദങ്ങൾക്ക് താത്കാലിക വിരാമമായി.

Tags: s sreesanthFEATURED2
ShareTweetSendShare

More News from this section

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളത്തിലെ ഇൻഡി സഖ്യം; ‘പാർലമെന്റ് പാസാക്കിയ നിയമത്തിൽ ഭേദഗതി നിർദേശിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല’ ശക്തമായ വിമർശനവുമായി ബിജെപി

ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കകം ദുരൂഹ മരണം; യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോ ഓടിച്ച് ഉപജീവനം; പത്ത് സെൻറ് ഭൂമി സേവാഭാരതിക്ക് ദാനം നൽകി രാധേട്ടൻ; ഇവിടെ ഉയരുക രണ്ട് ഭവനങ്ങൾ; ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ദൈവീക പ്രവൃത്തി

‘ചെന്നിത്തലയുടെ വസതിയിലെ കടകംപള്ളി സന്ദർശനം സംശയാസ്പദം’; ആരോപണവുമായി ബിജെപി

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

Latest News

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ജപ്പാന്‍ പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച; ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന സാമ്പത്തിക ഫോറവും നാളെ

അനധികൃത കുടിയേറ്റംവും ജനസംഖ്യാ വ്യതിയാനങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സമിതി സംസ്ഥാനങ്ങളിലേക്ക്; അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച

കനത്ത മഴയിൽ വീട് തകർന്നു;ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്ന് മരണം

കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം; തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ, ഉദ്യോഗസ്ഥർക്കും പരുക്ക്

ദക്ഷിണ വ്യോമസേനാ മേധാവിയായി എയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ഡൽഹിയിൽ ആറുവരി തുരങ്കപാതയും യു.പിയിൽ അതിവേഗ ഹൈവേയും; 14,115 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം 

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies