കൊല്ലം : ഹെഡ്ഫോൺ ഉപയോഗിച്ച് കൊണ്ട് റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു. ആര്യങ്കാവ് കോട്ടവാസിലിന് സമീപമാണ് അപകടം. ജോൺ എന്ന യുവാവിന്റെ ഒരു കൈയാണ് അറ്റുപോയത്.
മധുര–ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനാണ് യുവാവിനെ ഇടിച്ചത്. ഹെഡ്ഫോൺ ധരിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് യുവാവ് ശ്രദ്ധിച്ചില്ലെന്നാണ് പ്രാഥമിക വിവരം.
അപകടം നടന്ന ഉടൻ തന്നെ ലോകോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് റെയിൽവേ ജീവനക്കാർ യുവാവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
റെയിൽവേ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.















