ലോകകപ്പില്‍ സ്വിസ് കുതിപ്പ്; 1938ന് ശേഷമുള്ള ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍; വിജയം അള്‍ജീരിയയെ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പില്‍ സ്വിസ് കുതിപ്പ്; 1938ന് ശേഷമുള്ള ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍; വിജയം അള്‍ജീരിയയെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2026, 02:13 pm IST
Facebook
Twitter
WhatsAppTelegram

വാന്‍കൂവര്‍: 86 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ചരിത്രവിജയം സ്വന്തമാക്കി സ്വിറ്റ്‌സര്‍ലന്‍ഡ്. അള്‍ജീരിയയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയാണ് സ്വിസ് പട പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 1938-ല്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചതിന് ശേഷം ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നേടുന്ന ആദ്യ ജയമാണിത്.

മത്സരത്തിന്റെ 10-ാം മിനിറ്റില്‍ ബ്രീല്‍ എംബോളോയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് ലീഡ് സമ്മാനിച്ചത്. ജോഹന്‍ മന്‍സാംബിയുടെ കൃത്യമായ അസിസ്റ്റ് വലയിലെത്തിച്ച എംബോളോ സ്വിസ് ക്യാമ്പില്‍ ആവേശമുണര്‍ത്തി. രണ്ടാം പകുതി ആരംഭിച്ച് ഒരു മിനിറ്റ് പിന്നിടുമ്പോഴേക്കും ഡാന്‍ എന്‍ഡോ ലീഡ് ഇരട്ടിയാക്കി. 46-ാം മിനിറ്റില്‍ നേടിയ ഈ ഗോള്‍ അള്‍ജീരിയയുടെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി.

ആദ്യ പകുതിയില്‍ പന്തടക്കത്തിലും ആക്രമണങ്ങളിലും അള്‍ജീരിയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോള്‍ നേടാനായില്ല. മറുവശത്ത്, പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത സ്വിറ്റ്‌സര്‍ലന്‍ഡ് ലഭിച്ച അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കുകയായിരുന്നു.

രണ്ടാം ഗോള്‍ വഴങ്ങിയതോടെ ആക്രമണം ശക്തമാക്കിയ അള്‍ജീരിയ പലതവണ സ്വിസ് ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ തിരിച്ചടിയായി. പ്രതിരോധത്തിലും ഗോള്‍കീപ്പറുടെ മികവിലും ആശ്രയിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് ലീഡ് അവസാന വിസില്‍ വരെ കാത്തുസൂക്ഷിച്ചു.

1938ന് ശേഷം ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ കളിച്ച ഏഴ് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്ന സ്വിറ്റ്‌സര്‍ലന്‍ഡിന് ഈ വിജയം ചരിത്രനേട്ടമായി. പ്രീക്വാര്‍ട്ടറില്‍ കൊളംബിയഘാന മത്സരത്തിലെ വിജയികളെയാണ് സ്വിസ് പട നേരിടുക.

Tags: switzerlandalgeriaprequarterafter 88 years
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies