ശിക്ഷ അനുഭവിക്കുന്നവരേക്കാൾ കൂടുതൽ വിചാരണ തടവുകാരും റിമാൻഡിലുള്ള പ്രതികളും: കേരളത്തിലെ ജയിലുകൾ തടവുകാരെക്കൊണ്ട് നിറയുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിക്ഷ അനുഭവിക്കുന്നവരേക്കാൾ കൂടുതൽ വിചാരണ തടവുകാരും റിമാൻഡിലുള്ള പ്രതികളും: കേരളത്തിലെ ജയിലുകൾ തടവുകാരെക്കൊണ്ട് നിറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 03:55 pm IST
Facebook
Twitter
WhatsAppTelegram

സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി മുന്നേറുമ്പോഴും, പിടിയിലാകുന്ന പ്രതികളെ പാർപ്പിക്കാൻ ജയിലുകളിൽ സ്ഥലമില്ലാതെ അധികൃതർ പ്രതിസന്ധിയിലാകുന്നു. നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരും വിൽക്കുന്നവരും കൂട്ടത്തോടെ അറസ്റ്റിലാകുന്നതാണ് ജയിലുകൾ നിറയാൻ കാരണം. നിലവിൽ സംസ്ഥാനത്തെ 58 ജയിലുകളിലായി ആകെ 7,877 പേരെ താമസിപ്പിക്കാനുള്ള ശേഷി മാത്രമാണുള്ളത്. എന്നാൽ, ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ജയിലുകളിലെ അന്തേവാസികളുടെ എണ്ണം 9,935 ആയി ഉയർന്നു കഴിഞ്ഞു.

വൻതോതിൽ ലഹരിമരുന്നുകളുമായി പിടിയിലാകുന്നവരുടെ എണ്ണം വർധിച്ചതാണ് കേസുകളും പ്രതികളും പെരുകാൻ കാരണം. മയക്കുമരുന്ന്, പോക്സോ കേസുകളിൽ കോടതികൾ ജാമ്യവ്യവസ്ഥകൾ കർശനമാക്കിയതിനാൽ പ്രതികൾക്ക് മാസങ്ങളോളം ജാമ്യം ലഭിക്കാറില്ല. ഇതിനുപുറമേ വിചാരണയും മറ്റ് നിയമനടപടികളും നീണ്ടുപോകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. നിലവിൽ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്നവരേക്കാൾ കൂടുതൽ വിചാരണ നേരിടുന്നവരും റിമാൻഡിലുള്ളവരുമായ തടവുകാരാണ് ഉള്ളത്.

തടവുകാരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ജയിലുകളിലെ ഭക്ഷണച്ചെലവും മറ്റ് അനുബന്ധ ചെലവുകളും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. എന്നാൽ ഇതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം കൂട്ടാൻ കഴിഞ്ഞിട്ടില്ല. വിവിധ ജയിലുകളിലായി മുന്നൂറ് മുതൽ അഞ്ഞൂറ് വരെ ജീവനക്കാരുടെ ഒഴിവുകളാണ് ഇപ്പോഴുള്ളത്. ജയിൽ ജീവനക്കാരുടെ ഈ കുറവ് കാരണം, അസുഖം ബാധിക്കുന്ന തടവുകാരെ മതിയായ സുരക്ഷയോടെ ആശുപത്രികളിൽ എത്തിക്കാൻ പോലും ജയിൽ അധികൃതർ ബുദ്ധിമുട്ടുകയാണ്.

Tags: central jailFEATURED2operation thoofan
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies