മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ:  മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും 41 ലക്ഷത്തിലേറെ രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. നന്ദുർബാർ സ്വദേശിയായ 38-കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോടീശ്വരനായ വ്യവസായി എന്ന പറഞ്ഞാണ് ഇയാൾ മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്. വിവാഹമോചിതയെ യുവതിയെയാണ് ഇയാൾ ചൂഷണം ചെയ്തത്.

സിവിൽ എൻജിനീയറാണെന്ന് സ്വന്തമായി ഹോട്ടലുകൾ ഉണ്ടെന്നും പറഞ്ഞാണ്  യുവതിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും, വിവിധ ആവശ്യങ്ങൾ പറഞ്ഞ് യുവതിയിൽ നിന്ന് ഘട്ടംഘട്ടമായി 41.25 ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് പരാതിയിൽ പറയുന്നത്.

പിന്നീട് താൻ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, വഞ്ചന, വിശ്വാസവഞ്ചന എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

Share