ഫ്രാന്‍സിന്റെ ജയത്തിന് പിന്നാലെ എംബാപ്പെയ്ക്ക് നേരെ വംശീയ അധിക്ഷേപം; പരാഗ്വേ സെനറ്റര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രഞ്ച് നായകന്‍, നിയമനടപടിക്ക് എഫ്എഫ്എഫ്
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫ്രാന്‍സിന്റെ ജയത്തിന് പിന്നാലെ എംബാപ്പെയ്‌ക്ക് നേരെ വംശീയ അധിക്ഷേപം; പരാഗ്വേ സെനറ്റര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രഞ്ച് നായകന്‍, നിയമനടപടിക്ക് എഫ്എഫ്എഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 07:13 am IST
FacebookTwitterWhatsAppTelegram

പാരീസ്: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പരാഗ്വെയെ 1-0ന് തോല്‍പ്പിച്ച മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് നായകന്‍ എംബാപ്പക്കെതിരെ പരാഗ്വേ സെനറ്റര്‍ സെലെസ്റ്റെ അമരില്ല നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായി. തന്നെ ലക്ഷ്യമിട്ട് നടത്തിയ വംശീയ ആക്രമണത്തെ എംബാപ്പെ ശക്തമായി അപലപിച്ചു. സെനറ്ററെ ‘നിന്ദ്യയായ സ്ത്രീ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വംശീയതയ്‌ക്കും വിദ്വേഷത്തിനും ഒരിക്കലും സ്വാതന്ത്ര്യം അനുവദിക്കില്ലെന്നും താരം വ്യക്തമാക്കി.

ശനിയാഴ്ച ഫിലാഡല്‍ഫിയയില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എംബാപ്പെയുടെ പെനാല്‍റ്റി ഗോളിലൂടെയാണ് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. മത്സരത്തിന് പിന്നാലെ സെലസ്റ്റെ അമരില്ല സമൂഹമാധ്യമത്തില്‍ ദൈര്‍ഘ്യമേറിയ കുറിപ്പ് പങ്കുവെച്ച് എംബാപ്പെയുടെ പാരമ്പര്യത്തെയും വംശീയ പശ്ചാത്തലത്തെയും അധിക്ഷേപിച്ചു. മത്സരശേഷം പരാഗ്വേ താരങ്ങള്‍ എംബാപ്പെയെ ‘അടിക്കേണ്ടിയിരുന്നുവെന്നും’ അവര്‍ ചെയ്തില്ലെന്നും വരെ സെനറ്റര്‍ കുറിപ്പില്‍ ആരോപിച്ചു.

തന്നെ മാത്രമല്ല പരാഗ്വേ ടീമിനെയും പ്രതിരോധിച്ചുകൊണ്ടാണ് എംബാപ്പെ അതിന് മറുപടി നല്‍കിയത്. സെനറ്ററുടെ അഭിപ്രായങ്ങള്‍ പരാഗ്വേ ജനതയുടെ യഥാര്‍ത്ഥ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘സെലസ്റ്റെ അമരില്ല, നിങ്ങള്‍ നിന്ദ്യയായ സ്ത്രീയാണ്. നിങ്ങളുടെ പദവിക്ക് നിങ്ങള്‍ അര്‍ഹയല്ല. ഈ ലോകകപ്പില്‍ ആവേശത്തോടെയും അഭിമാനത്തോടെയും പോരാടിയ പരാഗ്വേയെ നിങ്ങള്‍ പ്രതിനിധീകരിക്കുന്നില്ല.’

ലോകകപ്പില്‍ പരാഗ്വേ നടത്തിയ ചരിത്രപരമായ മുന്നേറ്റം ലോകം മറക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് സെനറ്ററുടെ വംശീയ പരാമര്‍ശങ്ങളാണെന്നും എംബാപ്പെ കുറ്റപ്പെടുത്തി. ‘നിങ്ങളുടെ അശ്രദ്ധയും തുറന്ന വംശീയതയും കാരണം ലോകം ഇപ്പോള്‍ പരാഗ്വേയുടെ മികച്ച ലോകകപ്പ് യാത്രയെയല്ല, സ്വന്തം രാജ്യത്തിന് ഏറ്റവും മോശം പ്രതിച്ഛായ സൃഷ്ടിച്ച ഒരാളെക്കുറിച്ചാണ് സംസാരിക്കുന്നത്.’

വിദ്വേഷവും വംശീയതയും ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഫ്രഞ്ച് നായകന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ സെലസ്റ്റെ അമരില്ലയ്‌ക്കെതിരെ ക്രിമിനല്‍ പരാതി നല്‍കും. സെനറ്ററുടെ പരാമര്‍ശങ്ങള്‍ ‘അത്യന്തം വെറുപ്പുളവാക്കുന്നതും അംഗീകരിക്കാനാകാത്തതുമാണ്’ എന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.

‘ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ കുറ്റകരമാണ്. ഫ്രാന്‍സിലായാലും മറ്റെവിടെയായാലും നിയമനടപടിക്ക് വിധേയമാക്കണം. അതിനാലാണ് പൊതു പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കുന്നത്,’ ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫ്രഞ്ച് ദേശീയ ടീമിലെ താരങ്ങള്‍ ഫ്രാന്‍സിനെ പ്രതിനിധീകരിക്കുന്നവരാണെന്നും അവര്‍ക്കെതിരായ അധിക്ഷേപം രാജ്യത്തിനെതിരായ അപമാനമാണെന്നും എഫ്എഫ്എഫ് ചൂണ്ടിക്കാട്ടി.

ഫ്രാന്‍സ് അസിസ്റ്റന്റ് പരിശീലകന്‍ ഗൈ സ്റ്റീഫനും സംഭവത്തെ ശക്തമായി അപലപിച്ചു. ‘എംബാപ്പെയുമായി ഇതുവരെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ മൂന്ന് വാക്കുകളില്‍ പറയാം ലജ്ജാകരം, നികൃഷ്ടം, അതിരുകടന്നത്,’ അദ്ദേഹം പറഞ്ഞു. അതേസമയം, പരാഗ്വേ സര്‍ക്കാര്‍ സെലസ്റ്റെ അമരില്ലയുടെ പരാമര്‍ശങ്ങളില്‍ നിന്ന് പൂര്‍ണമായും അകലം പാലിച്ചു. അവ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്നും രാജ്യത്തിന്റെയോ ജനങ്ങളുടെയോ നിലപാടല്ലെന്നും ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

‘സമാധാനപരമായ സഹവര്‍ത്തിത്വത്തിനും മനുഷ്യാന്തസ്സിനുമുള്ള ബഹുമാനത്തിനും വിരുദ്ധമായ ഇത്തരം പ്രസ്താവനകളെ സര്‍ക്കാര്‍ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു,’ സര്‍ക്കാര്‍ അറിയിച്ചു. അമരില്ലയുടെ അഭിപ്രായങ്ങള്‍ പരാഗ്വേ സര്‍ക്കാരിനെയോ ജനങ്ങളെയോ ഒരു തരത്തിലും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. പരാഗ്വേ ദേശീയ കോണ്‍ഗ്രസും സെനറ്ററുടെ പരാമര്‍ശങ്ങളെ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് ബസിലിയോ ന്യൂനെസ്, ഈ അഭിപ്രായങ്ങള്‍ പരാഗ്വേ ജനതയുടെ യഥാര്‍ത്ഥ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് പറഞ്ഞു.

‘ഏതൊരു വ്യക്തിക്കെതിരെയും വംശീയവും വിദ്വേഷപരവുമായ സന്ദേശങ്ങളെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ലോകകപ്പില്‍ പരാഗ്വേ ടീം അഭിമാനത്തോടെയും പോരാട്ടവീര്യത്തോടെയും കളിച്ചു. രാഷ്‌ട്രീയവും കായികവും തമ്മില്‍ വേര്‍തിരിച്ചുനിര്‍ത്തണം,’ ന്യൂനെസ് പറഞ്ഞു. എംബാപ്പെയുടെ നിര്‍ണായക പെനാല്‍റ്റി ഗോളിന്റെ കരുത്തില്‍ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയെങ്കിലും, മത്സരശേഷം ഉയര്‍ന്ന വംശീയ വിവാദമാണ് ഇപ്പോള്‍ ലോക ഫുട്‌ബോളില്‍ ചര്‍ച്ചാവിഷയം. വംശീയതയ്‌ക്കെതിരെ വീണ്ടും ശക്തമായ നിലപാട് സ്വീകരിച്ച ഫ്രഞ്ച് നായകന്റെ പ്രതികരണം അന്താരാഷ്‌ട്ര തലത്തില്‍ വ്യാപക പിന്തുണ നേടുകയും ചെയ്തിരിക്കുകയാണ്.

Tags: kiliyan mbappeParaguayan senatorCeleste Amarilla
ShareTweetSendShare

More News from this section

‘സ്യൂ’ ഇനി ലോകകപ്പില്‍ മുഴങ്ങില്ല… കണ്ണീരോടെ പടിയിറങ്ങി കാല്‍പ്പന്തുകളുടെ രാജാവ്; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് യാത്രയ്‌ക്ക് വിരാമം

ഹാളണ്ടിന്റെ ഗോളുകള്‍ക്കപ്പുറം ലോകകപ്പില്‍ വൈറലായി നോര്‍വേ ആരാധകരുടെ ‘വൈക്കിങ് റോ’; 28 വര്‍ഷത്തിന് ശേഷം തിരിച്ചുവരവിന് ആഘോഷച്ചിഹ്നമായി പുതിയ ആചാരം

കെറ്റലെയര്‍ ഇരട്ടഗോള്‍; അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍, ഇനി സ്‌പെയിനിനെതിരെ പോര്

ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്

പോര്‍ച്ചുഗലിനെ വീഴ്‌ത്തിയ സ്‌പെയിന്‍ ലോക റെക്കോഡില്‍; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലീന്‍ ഷീറ്റ് പരമ്പര സ്വന്തമാക്കി ടീം

ഇന്‍ജുറി ടൈമില്‍ മെറീനോയുടെ മിന്നല്‍ പ്രഹരം; പോര്‍ച്ചുഗലിനെ വീഴ്‌ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍, റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്‌നത്തിന് വിരാമം

Latest News

മേപ്പാടി മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തം; അശാസ്ത്രീയ മണ്ണ് നിക്ഷേപമെന്ന് മന്ത്രി ടി. സിദ്ദീഖ്

പാലക്കാട്ട് പോക്‌സോ കേസുകൾ വർധിക്കുന്നു; അന്വേഷണത്തിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം

കന്നുകാലികളെ മേയ്‌ക്കാൻ കൊണ്ടു പോകുന്നതിനിടെ യുവാവിനെ ആക്രമിച്ച് സിംഹം; 30 മിനിറ്റ് നീണ്ട ജീവന്മരണ പോരാട്ടം, ജീവൻ രക്ഷിക്കാൻ അനങ്ങാതെ കിടന്ന് യുവാവ്; വീഡിയോ വൈറൽ

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ഷൊർണൂരിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം; ദുരൂഹതയിൽ അന്വേഷണം

കരൂർ കേസ്: ‘എഫ്‌ഐആറിൽ മുഖ്യമന്ത്രി വിജയ് പ്രതിയല്ല’; രാഷ്‌ട്രീയ പോരാട്ടത്തിന് സുപ്രീം കോടതിയെ ഉപയോഗിക്കരുതെന്ന് ഡിഎംകെയ്‌ക്ക് വിമർശനം

“ഒരു ജില്ലയ്‌ക്ക് മാത്രമായി രാഷ്‌ട്രപതി ഭരണം നടപ്പാക്കാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല ചേച്ചീ; ഇത്തരത്തിലുള്ള വിവരക്കേട് പറയുന്നത് ഒഴിവാക്കാൻ സംഘടനയിൽ പൊതുവിജ്ഞാന ക്ലാസ് വെക്കുന്നത് നന്നായിരിക്കും”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies