ചരിത്രം കുറിക്കാന്‍ ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍; ജൂലൈ 17ന് പ്രധാനമന്ത്രി മോദി ഫ്‌ലാഗ് ഓഫ് ചെയ്യും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രം കുറിക്കാന്‍ ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍; ജൂലൈ 17ന് പ്രധാനമന്ത്രി മോദി ഫ്‌ലാഗ് ഓഫ് ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 07:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഹരിത ഗതാഗത ദൗത്യത്തില്‍ ചരിത്രനാഴികക്കല്ലായി ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ഇന്ധന ട്രെയിന്‍ ജൂലൈ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ട്രെയിന്‍ ഹരിയാനയിലെ ജിന്ദിനും സോനിപതിനും ഇടയിലാണ് സര്‍വീസ് നടത്തുക. പ്രവര്‍ത്തനത്തിനിടെ ഏതാണ്ട് മലിനീകരണമില്ലാത്ത ഈ ട്രെയിന്‍ ഇന്ത്യയുടെ ശുദ്ധവും സുസ്ഥിരവുമായ ഗതാഗത സംവിധാനത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.

‘ഗ്രീന്‍ ട്രാന്‍സ്പോര്‍ട്ട് മിഷന്‍’, ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതികള്‍ക്ക് കരുത്തേകുന്ന ഈ സംരംഭം പരിസ്ഥിതി സൗഹൃദവും തദ്ദേശീയമായി വികസിപ്പിച്ചതുമായ റെയില്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ പ്രതീകമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. ഹൈഡ്രജന്‍ ട്രെയിനിലെ യാത്ര സാധാരണക്കാര്‍ക്കും പ്രാപ്യമാക്കുന്ന തരത്തിലാണ് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. യാത്രാനിരക്ക് 5 രൂപ മുതല്‍ 25 രൂപ വരെയായിരിക്കും.

ഏകദേശം 90 കിലോമീറ്റര്‍ ദൂരമുള്ള ജിന്ദ്‌സോനിപത് റൂട്ടില്‍ ഒരു മണിക്കൂറിനുള്ളില്‍ ട്രെയിന്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡീസല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് ട്രെയിനിന് ഏകദേശം രണ്ട് മണിക്കൂറാണ് വേണ്ടിവരുന്നത്. ഇതോടെ യാത്രാസമയം പകുതിയായി കുറയും. ഒരേസമയം ഏകദേശം 2,500 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ട്രെയിന്‍ പരിസ്ഥിതി സൗഹൃദം മാത്രമല്ല, വേഗതയേറിയതും ചെലവുകുറഞ്ഞതുമായ യാത്രാസൗകര്യവും ഒരുക്കും.

1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് ട്രെയിനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡീസലിന് പകരം ഹൈഡ്രജനും ഓക്‌സിജനും തമ്മിലുള്ള രാസപ്രവര്‍ത്തനത്തിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാണ് ട്രെയിന്‍ ഓടുന്നത്. ഈ പ്രക്രിയയില്‍ പുറന്തള്ളപ്പെടുന്നത് നീരാവിയും ചൂടും മാത്രമാണ്. പുകയോ കാര്‍ബണ്‍ പുറന്തള്ളലോ ഉണ്ടാകില്ല. ഒരുതവണ ഹൈഡ്രജന്‍ നിറച്ചാല്‍ ഏകദേശം 250 കിലോമീറ്റര്‍ വരെ ട്രെയിന് സര്‍വീസ് നടത്താന്‍ കഴിയും.

ട്രെയിനില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇതിനായി ഏകദേശം 27 ഹൈഡ്രജന്‍ സിലിണ്ടറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹൈഡ്രജന്‍ ചോര്‍ച്ച കണ്ടെത്തുന്നതിനുള്ള ഡിറ്റക്ടറുകള്‍, അഗ്‌നിബാധ കണ്ടെത്തുന്ന സംവിധാനങ്ങള്‍, അത്യാധുനിക നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയും ട്രെയിനില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ലഖ്‌നൗവിലെ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഏകദേശം 89 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമായാണ് കണക്കാക്കപ്പെടുന്നത്. പൈലറ്റ് പദ്ധതിയായി ആരംഭിക്കുന്ന ഈ സര്‍വീസ് വിജയകരമാകുകയാണെങ്കില്‍ രാജ്യത്തെ മറ്റ് റൂട്ടുകളിലേക്കും സമാന ഹൈഡ്രജന്‍ ട്രെയിനുകള്‍ വ്യാപിപ്പിക്കാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതി.

ഇതിലൂടെ ഡീസല്‍ ഉപയോഗം കുറയ്‌ക്കാനും ഇന്ധനച്ചെലവ് നിയന്ത്രിക്കാനും പരിസ്ഥിതി സംരക്ഷണം കൂടുതല്‍ ശക്തിപ്പെടുത്താനുമാകുമെന്നാണ് പ്രതീക്ഷ. ജൂലൈ 17-ന് ആരംഭിക്കുന്ന ഈ സര്‍വീസോടെ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ശുദ്ധവും സുസ്ഥിരവുമായ റെയില്‍ ഗതാഗതത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags: Narendra ModiFlag OffJulyIndia's first hydrogen train
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies