റീച്ചാര്‍ജ് ചെയ്യാന്‍ ചോദിച്ച തുകയില്‍ 200 രൂപ കുറഞ്ഞു; എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന 18 കാരി മരിച്ചു; കാസർഗോഡിനെ കണ്ണീരിലാഴ്ത്തി ആമിന നൂസയുടെ മരണം
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റീച്ചാര്‍ജ് ചെയ്യാന്‍ ചോദിച്ച തുകയില്‍ 200 രൂപ കുറഞ്ഞു; എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന 18 കാരി മരിച്ചു; കാസർഗോഡിനെ കണ്ണീരിലാഴ്‌ത്തി ആമിന നൂസയുടെ മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 09:25 am IST
FacebookTwitterWhatsAppTelegram

കാസർഗോഡ്: മൊബൈൽ ഫോൺ റീച്ചാർജിനായി ആവശ്യപ്പെട്ട തുകയിൽ 200 രൂപ കുറവായതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ എലിവിഷം കഴിച്ച 18-കാരി ചികിത്സയിലിരിക്കെ മരിച്ചു. കാസർഗോഡ് സ്വദേശിനിയായ ആമിന നൂസയാണ് (18) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ജൂൺ 25-നാണ് ആമിന വിഷം കഴിച്ചത്.

പിതാവിനോട് ഏറെ അടുപ്പം പുലർത്തിയിരുന്ന ആമിന, ഫോൺ റീച്ചാർജിനായി 1,500 രൂപ ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ അന്ന് പിതാവിന്റെ കൈവശം 1,300 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി 200 രൂപ അടുത്ത ദിവസം നൽകാമെന്ന് പറഞ്ഞ് കൈവശമുണ്ടായിരുന്ന തുക മകൾക്ക് കൈമാറുകയായിരുന്നു.

ഇതിന് പിന്നാലെ ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ആമിന വഴിയരികിലെ കടയിൽ നിന്ന് എലിവിഷം വാങ്ങിയെന്നാണ് വിവരം. തുടർന്ന് തളങ്കര മാലിക് ദിനാർ പള്ളിക്ക് സമീപത്തെ സ്കൂൾ ഗ്രൗണ്ടിൽവെച്ച് വിഷം കഴിച്ച ശേഷം പതിവുപോലെ ബസ് സ്റ്റാൻഡിന് സമീപത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു.

ഉച്ചയോടെ ക്ലാസ് മുറിയിൽ ശാരീരിക അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് സഹപാഠികൾ കാസർഗോഡിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്‌ക്കിടെയാണ് താൻ വിഷം കഴിച്ച വിവരം ആമിന ഡോക്ടർമാരോട് അറിയിച്ചത്.

സിങ്ക് ഫോസ്ഫൈഡ് അടങ്ങിയ മാരകവിഷമാണ് ശരീരത്തിൽ പ്രവേശിച്ചതെന്ന് വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സംഭവത്തിൽ മറ്റ് കാരണങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

ശ്രദ്ധിക്കുക: മാനസിക പിരിമുറുക്കങ്ങള്‍ക്കോ വിഷാദരോഗങ്ങള്‍ക്കോ അടിമപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അതിജീവിക്കാന്‍ മനസ്സ് കാണിച്ചാല്‍ ഏത് പ്രതിസന്ധിയും മറികടക്കാം. സഹായത്തിനായി മാനസികാരോഗ്യ വിദഗ്‌ദ്ധരുടെ സേവനം തേടുക. സംസ്ഥാന സര്‍ക്കാരിന്റെ ദിശ ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍: 1056 (ടോള്‍ ഫ്രീ), 0471-2552056

 

Tags: Death
ShareTweetSendShare

More News from this section

ഷൊർണൂരിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം; ദുരൂഹതയിൽ അന്വേഷണം

“ഒരു ജില്ലയ്‌ക്ക് മാത്രമായി രാഷ്‌ട്രപതി ഭരണം നടപ്പാക്കാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല ചേച്ചീ; ഇത്തരത്തിലുള്ള വിവരക്കേട് പറയുന്നത് ഒഴിവാക്കാൻ സംഘടനയിൽ പൊതുവിജ്ഞാന ക്ലാസ് വെക്കുന്നത് നന്നായിരിക്കും”

വയനാട് തുരങ്കപാത നിര്‍മാണ സ്ഥലത്ത് വന്‍ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, ഏഴുപേരെ കാണാതായി

ആരാധന അല്ലാഹുവിനോട് മാത്രം മതി!! രാത്രി കളി കണ്ടിരുന്ന് നിസ്കാരം മുടക്കരുത്; ഫുട്ബോൾ ലഹരിയിൽ സമസ്തയുടെ മുന്നറിയിപ്പ്

താമരശ്ശേരിയില്‍ റിട്ട. എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം അന്വേഷിച്ച് പൊലീസ്

വയനാട് തുരങ്കപാത നിര്‍മാണ മേഖലയില്‍ മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിയതായി സംശയം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Latest News

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

കരൂർ കേസ്: ‘എഫ്‌ഐആറിൽ മുഖ്യമന്ത്രി വിജയ് പ്രതിയല്ല’; രാഷ്‌ട്രീയ പോരാട്ടത്തിന് സുപ്രീം കോടതിയെ ഉപയോഗിക്കരുതെന്ന് ഡിഎംകെയ്‌ക്ക് വിമർശനം

ചരിത്ര നേട്ടവുമായി മാനവ്-മനുഷ്; ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പുരുഷ ഡബിള്‍സ് സഖ്യം

വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പാക് ഉപപ്രധാനമന്ത്രിയുടെ  ചെറുമകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യയുടെ പരമോന്നത ദേശീയ ബഹുമതി

ഓരോ സംഭാവനയും സുരക്ഷിതം; 3,264 കോടി ലഭിച്ചു, ഓരോ രൂപയ്‌ക്കും കണക്കുണ്ട്; വരവ്-ചെലവ് കണക്കുകൾ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് സ്ഫോടനം; 38 ഭീകരരുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി

പ്രതിരോധം, ബ്രഹ്‌മോസ്, ആസ്ട്ര മിസൈലുകള്‍ മുതല്‍ ഇവിഎം വരെ; ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തില്‍ പുതിയ അധ്യായം, നിര്‍ണായകമായി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies