തൃശൂർ: വടക്കാഞ്ചേരി പോലീസിന്റെ ബൊലേറോ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. ബിജുവിനെതിരെ വടക്കാഞ്ചേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിനും സോഷ്യൽ മീഡിയ വഴി വാർത്ത പ്രചരിപ്പിച്ച് കേരള പോലീസ് സേനയുടെ പ്രതിച്ഛായയ്‌ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പോലീസ് വാഹനത്തിന് പിഴ ചുമത്തിയ നടപടിയെ തുടർന്ന് വിവാദം ഉയർന്നിരുന്നു. പിന്നാലെയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കേസിന്റെ ഭാഗമായി ഡിജിറ്റൽ തെളിവുകളും സോഷ്യൽ മീഡിയ പ്രചാരണവുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.